രാജ്യത്ത് കോവിഡ് മരണം 28000 കടന്നു: 37,148 പുതിയ രോഗികള്‍

Web Desk

ന്യൂഡല്‍ഹി

Posted on July 21, 2020, 10:16 am

രാ‍ജ്യത്ത് 24 മണിക്കൂറിനിടെ 37,148 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,55,191 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 587 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28,000 പിന്നിട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 4,02,529 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 7,24,578 പേര്‍ വെെറസ് ബാധയില്‍ നിന്ന് മുക്തി നേടി.

മഹാരാഷ്ട്ര, തമിഴ്നാട്, ‍ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് രാജ്യത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മഹരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. 3,18,695 പേര്‍ക്കാണ് സംസ്ഥാനത്ത് വെെറസ് ബാധിച്ചത്. 12030 പേര്‍ മരിച്ചു. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ 1.75 ലക്ഷം രോഗികളുള്ളത്. 51,351 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

രോഗവ്യാപനം ശക്തമായി തുടരുന്ന പഞ്ചിമ ബംഗാളില്‍ സമ്പൂര്‍ണ്ണ ആഴ്ചയില്‍ രണ്ട് ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ചിലയിടങ്ങളില്‍ സാമൂഹിക വ്യാപനം നടന്നതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

അതേസമയം, ഓക്സ്ഫോര്‍ഡ് സര്‍ഫകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്‍ ഇന്ത്യയില്‍ പരീക്ഷിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടി.

Eng­lish summary:Covid deaths in India cross­es 28,000

You may also like this video: