September 26, 2022 Monday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 18, 2022
August 16, 2022

സൗദിയിൽ 5 മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചു : 24 മണിക്കൂറിനിടെ മരിച്ചത് എട്ട് ഇന്ത്യക്കാർ

Janayugom Webdesk
സൗദി
May 25, 2020 6:35 pm

സൗദിയിൽ കോവിഡ് ബാധിച്ചു അഞ്ച് മലയാളികൾ ഉൾപ്പടെ 8 ഇന്ത്യക്കാർ മരിച്ചു. മലപ്പുറം രാമപുരം സ്വദേശി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂര്‍ സ്വദേശി ഉമ്മര്‍ (53), മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂര്‍ സ്വദേശി ശംസുദ്ദീന്‍ (42) കരുനാഗപ്പള്ളി പുതിയ കാവ് സ്വദേശിയായ ഷാനവാസ്(32 ) എന്നിവരാണ് മരിച്ച മലയാളികൾ. ഇതാദ്യമായാണ് ഇത്രയുമധികം മലയാളികൾ ഒരു ദിവസം മരിക്കുന്നത്. ബാക്കിയുള്ള മൂന്ന് പേരിൽ ഒരാൾ യൂപി സ്വദേശിയും രണ്ട് പേര്‍ തമിഴ്‌നാട് സ്വദേശികളുമാണ്.

24 മലയാളികളാണ് സൗദിയിൽ കോവിഡ് മൂലം മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ സ്വദേശികളും വിദേശികളുമടക്കം 72560 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 43520 പേർ രോഗമുക്തി നേടി. 390 പേർ മരിച്ചു.

Eng­lish Summary:5 more ker­alites dead in Sau­di Arabia

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.