ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറരലക്ഷത്തോട് അടുക്കുന്നു

Web Desk

വാഷിങ്ടണ്‍

Posted on July 26, 2020, 9:30 am

ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറരലക്ഷത്തോട് അടുക്കുന്നു. 6,48,445 പേരാണ് വിവിധ രാ‍ജ്യങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത്. ആഗോളതലത്തില്‍ ഇതുവരെ 162,02,385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.58 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവരരുടെ എണ്ണവും ഒരു കോടിയോളമായി. നിലവില്‍ 56,40,708 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 66,203 പേരുടെ സ്ഥിതി അതീവ ഗുരുതരമാണ്.

അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും കോവിഡ് വ്യാപനം അതിതീവ്രമായി തുടരുകയാണ്. 43,15,709 പേര്‍ക്കാണ് വികസിത രാജ്യമായ അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. ബ്രസീലിലും ഏതാണ്ട് സമാനമായ സ്ഥിതിവിശേഷമാണ്. ബ്രസീലിലെ കോവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷത്തോളമായി. 86,496 പേര്‍ മരിച്ചു.

13,85,494 രോഗികളുള്ള ഇന്ത്യയാണ് ലോകത്ത് കോവി‍ഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്ത്. 32,096 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും രോഗികള്‍ ഉള്ള രാജ്യങ്ങള്‍— റഷ്യ- 8,06,720 , സൗത്ത് ആഫ്രിക്ക‑ 4,34,200 ‚മെക്സിക്കോ-3,85,036,പെറു- 3,79,884

Eng­lish sum­ma­ry: covid updates in the world

You may also like this video: