ലോകത്തിനു തന്നെ മാതൃകയായി തീരുന്ന കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ പങ്കാളിയായി കൊണ്ട് ഖത്തറിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഖത്തർ ടെക് കമ്പനിയും. വിവിധ സർക്കാർ ഏജൻസികൾ, എം എൽ എമാർ, മറ്റു ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുമായി സഹകരിച്ചു പാല, പിറവം, കുന്നത്തുനാട്, മൂവാറ്റുപുഴ, പെരുമ്പാവൂർ, തലശ്ശേരി നിയോജകമണ്ഡലങ്ങളിലായി ആയിരക്കണക്കിന് കിലോ അരിയും ഭക്ഷ്യ ധാന്യകിറ്റുകളും പലവ്യഞ്ജനങ്ങളും കമ്പനി ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു.
ഖത്തർ ടെകിന്റെ ഉപസ്ഥാപനമായ ഷീ ഹൈജീൻ പ്രൊഡക്ടിസിന്റെ ഷീ ബ്രാൻഡ് സാനിറ്ററി നാപ്കിനുകൾ എറണാകുളം ജില്ലയിലെ തിരുമാറാടി പഞ്ചായത്തിൽ സൗജന്യമായി വിതരണം ചെയ്തു വരുന്നു. കൗമാരക്കാരായ പെൺകുട്ടികൾക്കും വിദ്യാർത്ഥിനികൾക്കും പഞ്ചായത്തിലെ ആശ വർക്കർമാർ ഷീ ബ്രാൻഡ് നാപ്കിനുകൾ വീടുകളിൽ എത്തിച്ചു നൽകിവരുന്നു. പഞ്ചായത്തിലെ തന്നെ മണ്ണത്തൂർ ആയുർവേദ ഹോസ്പിറ്റലിലേക്ക് ഡോക്ടേഴ്സിനും, മറ്റ് ഹോസ്പിറ്റൽ സ്റ്റാഫുകൾക്കും മുഴുവൻ രോഗികൾക്കും വേണ്ടുന്ന മാസ്കുകളും, സാനിറ്റൈസറും, ഹാൻഡ് വാഷുകളും ഖത്തർ ടെക് കമ്പനി മാനേജിങ് ഡയറക്ടർ ജെബി കെ ജോണിന്റെ പിതാവിന്റെ സ്മരണാർത്ഥം രൂപീകരിച്ച കോൽകുന്നേൽ കെ പി ജോൺ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.
ജില്ലയിലെ തന്നെ മാറാടി പഞ്ചായത്തിൽ കാൻസർ, കിഡ്നി രോഗികളായ 100ലെറെ പേർക്ക് ആവശ്യമായ മരുന്നുകളും വിവിധ അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലേക്കും വേണ്ടുന്ന ഭക്ഷണപദാർത്ഥങ്ങളും ഫൗണ്ടേഷൻ വിതരണം ചെയ്തു കൊണ്ടിരിക്കുന്നു. അതോടൊപ്പം പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ നിർധനരായ പത്തിലേറെ വൃക്ക രോഗികൾക്ക് ഡയാലിസിസ് നടത്തുവാനുള്ള സാമ്പത്തിക സഹായവും ഗ്രുപ്പ് നൽകുന്നു.
ലോക് ഡൗൺ മൂലം ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ കൂത്താട്ടുകുളം, മൂവാറ്റുപുഴ ഭാഗത്തു കൂടി കടന്നു പോകുന്ന ചരക്കു ലോറി ഡ്രൈവർമാർക്കു പ്രദേശത്തെ യൂണിയൻ പ്രവർത്തകരുമായി സഹകരിച്ചു ഖത്തർ ടെകിന്റെ നേതൃത്വത്തിൽ ഉച്ച ഭക്ഷണം നൽകിവരുന്നു. ഖത്തർ ടെക് ഗ്രൂപ്പിന്റെ പ്രഖ്യാപിത നയങ്ങളായ സഹോദര്യത്തിലും മാനവികതയിലും പരസ്പര സഹകരണത്തിലും അടിയുറച്ചു നിന്നുകൊണ്ട് ഈ കോവിഡ് കാലത്തും തുടർന്നും അനവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ ജെബി കെ ജോൺ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.