Web Desk

യുഎഇ

June 08, 2020, 11:04 am

കോവിഡ് 19; ചലച്ചിത്ര നടനും വ്യവസായിയുമായ ആലുവ സ്വദേശി ദുബായിൽ മരിച്ചു

Janayugom Online

ദുബായിൽ കോവിഡ് ബാധിച്ച് ആലുവ സ്വദേശി മരിച്ചു. വസ്ത്ര വ്യാപാരിയും ചലച്ചിത്ര നടനുമായ ശങ്കരന്‍കുഴി എസ്.എ. ഹസന്‍ (51) ആണ് മരിച്ചത്. ഒരു വർഷമായി ദുബായിൽ ബിസിനസ് ചെയ്ത് വരികയായിരുന്നു. ദുബായിക്കാരൻ എന്ന സിനിമ നിർമിക്കുകയും അതിൽ അഭിനയിക്കുകയൂം ചെയ്തിട്ടുണ്ട്. അതേസമയം സൗദിയില്‍ പുതുതായി 3034 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷം കടന്നു. റിയാദിലാണ് കൂടുതല്‍ പേര്‍ ഗുരുതരാവസ്ഥയിലുള്ളത്.

Eng­lish sum­ma­ry; covid died update

you may also like this video;