ബംഗളൂരു മെഡിക്കൽ കോളേജ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ബിഎംസിആർഐ) 13 മെഡിക്കൽ വിദ്യാർത്ഥികൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവരും ഇവരില്‍ ഉള്‍പ്പെടുന്നു.
13 എംബിബിഎസ് വിദ്യാർത്ഥികളിൽ ഒരാൾക്കും യാത്രാചരിത്രമില്ലെന്ന് ബിഎംസിആർഐയിലെ കോവിഡ് നോഡൽ ഓഫീസർ ഡോ. സ്മിത സെഗു പറഞ്ഞു. ഏതാനും വിദ്യാർത്ഥികൾക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. തുടർന്ന്, ബിഎംസിആർഐ ഹോസ്റ്റലിലെ മുഴുവന്‍ വിദ്യാർഥികളേയും പരിശോധിച്ചപ്പോള്‍ 13 പേർക്ക് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. അണുബാധയുടെ തീവ്രത കുറവാണെന്ന് ഡോ. സ്മിത അറിയിച്ചു.
അടുത്തിടെ, വാക്സിനേഷൻ രണ്ടാം ഡോസ് സ്വീകരിച്ച ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ചിലെ രണ്ട് വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ്, രണ്ട് നഴ്സുമാർക്കും വാക്സിനേഷനുശേഷം കോവിഡ് ബാധിച്ചിരുന്നു. എന്നാല്‍ ഇവരൊന്നും അണുബാധയുടെ തീവ്രത കാണിച്ചിരുന്നില്ലെന്ന് ആശുപത്രി ഡയറക്ടർ ഡോ. സി.എൻ മഞ്ജുനാഥ് പറഞ്ഞു. വാക്സിനേഷനുശേഷം കോവിഡ് ബാധിച്ച കേസുകൾ മണിപ്പാൽ ആശുപത്രിയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ENGLISH SUMMARY: Covid disease also affects medical students who receive a second dose
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.