തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു

Web Desk
Posted on September 20, 2020, 2:33 pm

തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു.സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഡോക്ടര് രോഗം ബാധിച്ച് മരിക്കുന്നത്. അട്ടക്കുളങ്ങന കെ ബി എം ക്ലിനിക്കിലെ ഡോ. എം എസ് അബീദിനാണ് മരിച്ചത്.

കൂടാതെ സംസ്ഥാനത്ത് ഇന്ന് മൂന്ന്കോവിഡ് മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്തു. കൊല്ലം, തിരുവനന്തപുരം , പത്തനംതിട്ട സ്വദേശികളാണ് മരിച്ചത്. കായംകുളം സ്വദേശി റജിയാ ബീവി, തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ബ്രിജി, പത്തനംതിട്ട വല്ലന സ്വദേശി രവീന്ദ്രന്‍ എന്നിവരാണ് മരിച്ചത്.
സംസ്ഥാനത്ത് ഇന്നലെ 4644 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 3781 പേരും സമ്പര്‍ക്കരോഗികളാണ്. 2862 പേര്‍ രോഗമുക്തി നേടി. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 519 പേര്‍ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ മാത്രം 18 മരണങ്ങള്‍ സ്ഥിരീകരിച്ചു.

 

update…