കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഒഴിയാനാകില്ല

Web Desk
Posted on July 26, 2020, 3:15 pm

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഒഴിയാനാകില്ല. ജില്ലാതലത്തില്‍ ഏത് വകുപ്പിലെയും ഉദ്യോഗസ്ഥരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാന്‍ കളക്ടര്‍മാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. കോവിഡd ചികിത്സക്കായി ഒരുക്കിയ ഫസ്റ്റ് ലെെന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലായിരിക്കും ഇവര്‍ക്ക് ഡ്യൂട്ടി. ഇതിനായി ദുരന്ത നിവാരണ നിയമത്തിലെ 33ാം വകുപ്പ് ഉപയോഗപ്പെടുത്താം.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും പൂര്‍ണമായും ഏതാവശ്യത്തിനും ഉപയോഗപ്പെടുത്താം. അതതു വകുപ്പുകള്‍ നിര്‍ദേശംകൃത്യമായി പാലിക്കണം. നിര്‍ദേശം പാലിച്ചില്ലങ്കില്‍ ദുരന്ത നിവാരണ മാനേജ്മെന്റ് നിയമത്തിലെ 51(ബി) വകുപ്പ് പ്രകാരം ശിക്ഷ നടപടി സ്വീകരിക്കും.

അതേസമയം, കൃഷി വകുപ്പിലെ ഫസ്റ്റ് ലെെന്‍ ട്രീറ്റ്മന്റ് സെന്ററുകളിലെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കൃഷി മന്ത്രി ആവശ്യപ്പെട്ടു. സുഭിക്ഷ ‘കേരളം പദ്ധതി‘യെ ബാധിക്കുമെന്നാണ് കാരണം എന്നാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്.
Eng­lish sum­ma­ry: covid duty for govt employ­ees
You may also like this video: