പൊലീസിന് ചുമതല നൽകിയത് ആരോഗ്യ പ്രവർത്തകരുടെ ജോലിഭാരം കുറയ്ക്കുവാൻ: മുഖ്യമന്ത്രി

Web Desk

തിരുവനന്തപുരം

Posted on August 05, 2020, 10:13 pm

ആരോഗ്യ പ്രവർത്തകരുടെ ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് കോവിഡ് പ്രതിരോധത്തിൽ പൊലീസിനെ കൂടുതൽ ചുമതലകൾ ഏല്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ പ്രവർത്തകരുടെ ജോലി പൊലീസിന് കൈമാറുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമം നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിൽ എല്ലാ ഘട്ടത്തിലും ആരോഗ്യപ്രവർത്തകരും പൊലീസും ഉണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും അവരുടെ ഇടപെടലും തുടക്കം മുതലേ ഉണ്ട്. എന്നാൽ തുടർച്ചയായ അദ്ധ്വാനവും വിശ്രമരാഹിത്യവും സ്വാഭാവികമായും ആരിലും ക്ഷീണമുണ്ടാക്കും. അത് ആരോഗ്യപ്രവർത്തകരിലും ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഇ­പ്പോൾ രോഗവ്യാപനഘട്ടമാണ്. ആദ്യഘട്ടത്തിലുള്ള ദൗത്യമല്ല ഇപ്പോൾ നിർവഹിക്കാനുള്ളത്.

ഈ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകരെ കൂടുതൽ സഹായിക്കാനും സമ്പർക്കം കണ്ടെത്തുന്നതിന് സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടെ ഉപയോഗിക്കാനുമാണ് പൊലീസിനെ ചുമതലപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry: covid duty of police

You may also like this video: