Web Desk

March 24, 2020, 3:02 pm

കോവിഡിനെ നേരിടാന്‍ സാമ്പത്തിക പാക്കേജ്: ആദായ നികുതി അടയ്ക്കാനുള്ള തീയതി നീട്ടി

Janayugom Online

കോവിഡിനെ നേരിടാന്‍ സാമ്പത്തിക പാക്കേജ് ഉടനെന്ന് പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. 2018–19 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി അടയ്ക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ലേക്ക് നീട്ടി. ആദായനികുതി അടയ്ക്കാന്‍ വൈകുന്നവര്‍ക്കുള്ള പിഴ 12 നിന്ന് 9 ആയി കുറച്ചു. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജിഎസ്ടി നികുതികള്‍ അടയ്ക്കാനുള്ള സമയപരിധിയും ജൂണ്‍ 30 ആക്കി. 5 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികള്‍ക്ക് യാതൊരു പിഴയും അടയ്‌ക്കേണ്ട. വിവാദ് സേ വിശ്വാസ് നികുതി തര്‍ക്കവും ജൂണ്‍ 30 വരെ പരിഹരിക്കാം.

ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി ജൂണ്‍ 30 ലേക്ക് മാറ്റി. നേരത്തെ മാര്‍ച്ച് 31 ആയിരുന്നു അവസാന തീയതി. നികുതിദായകരുടെ എല്ലാ രേഖകളും പരാതികളും സമര്‍പ്പിക്കാനുള്ള തീയതി ജൂണ്‍ 30 ആയി നീട്ടി. സാമ്പത്തിക അടിയന്തരാവസ്ഥയുടെ ആവശ്യമില്ലെന്ന് കേന്ദ്രം. എടിഎമ്മുകളുടെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കി. ഏത് ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാം. ഡെബിറ്റ് കാര്‍ഡുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴയില്ല. ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴയില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

 

Updat­ing.….

You may also like this video