പതിനയ്യായിരം കോടി രൂപയുടെ കോവിഡ് അടിയന്തര ഫണ്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇന്നലെ ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. മൂന്നു ഘട്ടമായാണ് പുതിയ 15,000 കോടി രൂപയുടെ പാക്കേജ് വിനിയോഗിക്കുക.
ആരോഗ്യ മേഖലയിലെ കോവിഡ് പ്രതിരോധ തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതമാക്കാനും പ്രതിരോധ നടപടികള്‍ക്കും അടിയന്തര ആവശ്യങ്ങൾക്കുമാണ് പുതുതായി നീക്കിവച്ച ഫണ്ട് വിനിയോഗിക്കുക. അടിയന്തര ആവശ്യങ്ങള്‍ക്കായി ഫണ്ടിലെ 7,774 കോടി രൂപയാകും വിനിയോഗിക്കുക. ബാക്കിയുള്ള തുക 1–4 വര്‍ഷം വരെ നീളുന്ന ദീര്‍ഘകാല മിഷന് അടിസ്ഥാനത്തില്‍ വിനിയോഗിക്കും. നിലവില്‍ സംസ്ഥാനങ്ങളിലെ കോവിഡ് ചികിത്സയ്ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായി വരുന്ന ചെലവുകളിലേക്കായി കേന്ദ്രം അധികമായി അനുവദിച്ച 3,000 കോടി രൂപ പാക്കേജിന്റെ ഭാഗമാണ്.
കോവിഡിനു മാത്രമായ ആശുപത്രികള്‍, സാമൂഹ്യ അകലം പാലിക്കല്‍, നിരീക്ഷണം, ക്വാറന്റൈന് സംവിധാനങ്ങള്‍, ലബോറട്ടറികള്‍, ആരോഗ്യ പ്രവര്‍ത്തകരുടെ ഇന്‍ഷുറന്‍സ് തുടങ്ങി നിലവില്‍ സംസ്ഥാനങ്ങള്‍ കോവിഡ് പ്രതിരോധത്തിനായി നടത്തുന്ന പരിശ്രമങ്ങളെ ഉത്തേജിപ്പിക്കാനാണ് ഫണ്ട് ചെലവഴിക്കുക. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച പാക്കേജിന്റെ അംഗീകരിക്കൽ മാത്രമാണ് ഇന്നലെ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ നടന്നത്.
ENGLISH SUMMARY: Covid Emergency Fund Approved
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.