Web Desk

ന്യൂഡല്‍ഹി

May 01, 2021, 7:36 pm

കോവിഡ് വ്യാപനം അതിരൂക്ഷം; ഡല്‍ഹിയില്‍ ലോക്ഡൗണ്‍ നീട്ടി

Janayugom Online

കോവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ ലോക്ഡൗണ്‍ നീട്ടി. ഓക്സിജൻ ക്ഷാമവും കോവിഡ് വ്യാപനവും മരണവും വര്‍ധിച്ചതിന് പിന്നാലെയാണ് ഡല്‍ഹിയിലെ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയത്. ഓക്സിജൻ പ്രതിസന്ധിയില്‍ ഇന്നും ബത്ര ആശുപത്രിയടക്കമുള്ളവരുടെ ഹര്‍ജി പരിഗണിച്ച ഡല്‍ഹി ഹെെക്കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

തലയ്ക്ക് മുകളിൽ വെള്ളമെത്തി, നിങ്ങളാണ് പ്രതിസന്ധി പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയത്. ദില്ലിക്ക് ആവശ്യമുള്ള 490 മെട്രിക് ടൺ ഓക്സിജൻ എങ്ങനെയെങ്കിലും ഇന്നുതന്നെ എത്തിച്ച് കൊടുക്കണമെന്നും കേന്ദ്രത്തിന് നിർദ്ദേശം നൽകി. അതേസമയം ബത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഡോക്ടർ ഉൾപ്പടെ 12 പേരാണ് ഇന്ന് മരിച്ചത്.

Eng­lish sum­ma­ry; covid expan­sion: del­hi lok­down extended

You may also like this video;