14 April 2024, Sunday

Related news

December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023
April 10, 2023

ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം: പൊതുഇടങ്ങള്‍ വീണ്ടും അടച്ചുപൂട്ടലിലേക്ക്

Janayugom Webdesk
ബീജിങ്
September 13, 2021 10:51 pm

ചൈനയുടെ തെക്ക്കിഴക്കൻ പ്രവിശ്യയായ ഫുജിയയിൽ വീണ്ടും കോവിഡ് വ്യാപനമുണ്ടായതിനെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി. പ്രദേശത്തെ സിനിമാശാലകളും ജിമ്മുകളും പൊതുസ്ഥലങ്ങളും ഹൈ­വേയിലേക്കുള്ള കവാടങ്ങളിൽ ചിലതും അടച്ചിട്ടു. കോവിഡ് വ്യാപനത്തെ തുടർന്ന് മേഖലയിൽ നിന്ന് ആരും പുറത്ത് പോകരുതെന്നും നിർദ്ദേശം നൽകി. വിശദമായ പരിശോധനയ്ക്കായി വിദഗ്ധസംഘത്തെ അയച്ചിട്ടുണ്ട്.

പുടിയാൻ നഗരത്തിൽ സ്ഥിതിഗതികൾ സങ്കീർണവും ഗുരുതരവുമാണ്. സ്കൂളുകളും ഫാക്ടറികളും കേന്ദ്രീകരിച്ച് പുതിയ കോവിഡ് കേസുകൾ ഉയർന്നുവരാൻ സാധ്യതയുള്ളതായും സിസിടിവി റിപ്പോർട്ട് ചെയ്തു. 32 ലക്ഷം ജനങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. ഫൂജിയാനിൽ സെപ്റ്റംബർ 10നും 12നുമിടയിൽ 43 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ദേശീയ ആരോഗ്യ കമ്മിഷൻ പുറത്തുവിട്ട റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. ചൈനയിലെ വുഹാനിൽ നിന്നാണ് 2019 ൽ കൊവിഡ് പടർന്നുപിടിക്കുന്നത്. ലോകത്താകമാനം പടർന്ന ഈ വൈറസ് ഇതിനോടകം 22 കോടിയിലധികം പേർക്ക് ബാധിച്ചിട്ടുണ്ട്. 46 ലക്ഷം പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

 

Eng­lish Sum­ma­ry: covid expan­sion in Chi­na again: Pub­lic spaces to close again

 

You may like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.