Web Desk

 മുംബൈ

December 05, 2020, 9:38 pm

കോവിഡ് സാമ്പത്തിക പ്രതിസന്ധി മുംബൈ മിററും പൂനെ മിററും പ്രസിദ്ധീകരണങ്ങൾ അവസാനിപ്പിക്കുന്നു

Janayugom Online

മുംബൈ മിറർ, പൂനെ മിറർ എന്നീ രണ്ട് മാധ്യമങ്ങളുടെ പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നു. മാധ്യമരംഗത്തെ പ്രമുഖ സ്ഥാപനമായ ടൈംസ് ഗ്രൂപ്പിന്റെ കീഴിലുള്ള, വിപുലമായ വായനക്കാരുള്ള രണ്ട് പ്രമുഖ മാധ്യമങ്ങളാണ് ഇവ രണ്ടും. മുംബൈ മിറർ ആഴ്ചപ്പതിപ്പായും ഓൺലൈൻ മാധ്യമമായും രംഗത്തുണ്ടാവുമെന്നും കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം പിടിച്ചുനില്ക്കാനാവാത്തതിനാലാണ് പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നതെന്നും ടൈംസ്ഗ്രൂപ്പ് അറിയിച്ചു.

മാസങ്ങളോളം നീണ്ടചർച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രയാസകരവും വേദനാജനകവുമായ ഈ തീരുമാനം കൈക്കൊള്ളുന്നതെന്ന് വാർത്താകുറിപ്പിൽ പറയുന്നു. കോവിഡ് പ്രതിസന്ധിമൂലം വരുമാനം കുറഞ്ഞതോടൊപ്പം പത്രക്കടലാസിന്റെ ഇറക്കുമതി ചുങ്കം കൂട്ടിയതും നിലനില്പിനെ ബാധിച്ചിട്ടുണ്ട്. ചെറിയകാലയളവിനുള്ളിൽ സ്ഥാപനങ്ങളെ ജനപ്രിയമാക്കുന്നതിൽ പങ്ക് വഹിച്ച ജീവനക്കാരോടും പൊതുജനങ്ങളോടും സ്ഥാപനം നന്ദി അറിയിച്ചു.

Eng­lish sum­ma­ry; covid finan­cial cri­sis Mum­bai Mir­ror and Pune Mir­ror end publications

You may also like this video;