Web Desk

ഡല്‍ഹി

June 15, 2020, 1:28 pm

29 സിആർപിഎഫ് ജവാന്മാര്‍ക്ക് കൂടി കോവിഡ്

Janayugom Online

രാജ്യത്ത് 29 ജവാന്മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സിആർപിഎഫ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ 620 സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 189 പേര്‍ ചികിത്സയിലുണ്ട്. 427 ജവാന്മാർക്ക് രോഗം ഭേദമായി. നാല് സിആർപിഎഫ് ജവാന്മാർ ഇത് വരെ കോവിഡ് ബാധിച്ചു മരിച്ചു.

രാജ്യത്ത് 24 മണിക്കൂറിനിടെ 11502 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,32,424 ആയി. കഴിഞ്ഞ ദിവസം 325 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. അതേസമയം രോഗം ഭേദമാകുന്നവരുടെ എണ്ണം വർധിക്കുന്നത് ആശ്വാസമാകുന്നുണ്ട്. ഇതുവരെ 1,69,798 പേർക്കാണ് രോഗം ഭേദമായത്.

you may also like this video;