കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 32 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്

Web Desk

ബാഗ്ലൂര്‍

Posted on July 04, 2020, 5:47 pm

കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 32 കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതില്‍ 14 പേര്‍ക്കും ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. 80 വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിലാണ്. ജൂണ്‍ 25 നും ജൂലെെ 3 നും ഇടയിലായിരുന്നു കര്‍ണാടകയില്‍ പത്താം ക്ലാസ് പരീക്ഷ നടന്നത്.

കഴിഞ്ഞായഴ്ച്ച ഹാസനിലാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയിരുന്ന കുട്ടിക്ക് വെെറസ് ബാധ സ്ഥിരീകരിച്ചത്.ഏഴരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് കര്‍ണാടകയില്‍ പരീക്ഷ എഴുതിയത്.

ENGLISH SUMMARY: covid for 32 stu­dents who wrote sslc exam in karanata­ka

YOU MAY ALSO LIKE THIS VIDEO