7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 6, 2024
December 6, 2024
December 5, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

രാജ്യത്ത് 8,774 പേര്‍ക്ക് കോവിഡ്; 621 മരണം

Janayugom Webdesk
ന്യൂഡല്‍ഹി
November 28, 2021 12:10 pm

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,774 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 9,481 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 98.34 ശതമാനമായി തുടരുകയാണ്. 2020 മാര്‍ച്ചിനു ശേഷമുള്ള കൂടിയ നിരക്കാണിത്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1.05 ലക്ഷം സജീവ കേസുകളാണ് നിലവിലുള്ളത്. 543 ദിവസത്തിനിടയില്‍ ആദ്യമായാണ് കേസുകള്‍ ഇത്രയധികം കുറയുന്നത്. അതേസമയം, ആശങ്കയായി കോവിഡ് മരണങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്.

ഇന്നലെ 621 പേരാണ് മഹാമാരി ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 4,68,544 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 82.86 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 121.94 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

eng­lish sum­ma­ry; covid for 8,774 peo­ple in the coun­try; 621 deaths

you may also like this;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.