നവജാത ശിശുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ. ഇറ്റലിയിലെ പലേമോ ആശുപത്രിയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കുഞ്ഞിന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അമ്മ കുഞ്ഞുമായി ആശുപത്രിയില്‍ എത്തുന്നത്. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം കണ്ടെത്തുന്നത്.
ചികിത്സയ്ക്ക് പ്രവേശിപ്പിച്ച ശേഷമാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നത്. അമ്മയെ കണ്ടെത്താന്‍ ആശുപത്രി അധികൃതര്‍ ശ്രമം നടത്തിയെങ്കിലും കതണ്ടെത്താന്‍ കഴിയാതെയാവുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുകയാണ് പൊലീസ്. ചികിത്സയിലിരിക്കുന്ന കുഞ്ഞ് രോഗമുക്തി നേടി.
ENGLISH SUMMARY:covid for newborn mother abandoned the baby
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.