ഇന്‍ഡോര്‍ ജയിലിലെ ആറ് തടവുകാര്‍ക്ക് കോവിഡ്

Web Desk

ഭോപ്പാൽ

Posted on April 22, 2020, 2:38 pm

ഇന്‍ഡോര്‍ ജയിലിലെ ആറ് തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജയില്‍ ഡപ്യൂട്ടി സൂപ്രണ്ട് ലക്ഷ്മണ്‍ സിങ് ഭദൗരിയ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസിന് നേരെ കല്ലെറിഞ്ഞതിന് കുറ്റം ആരോപിക്കപ്പട്ടയാള്‍ക്കും ഇയാളുടെ മകനും ഒപ്പം താമസിച്ചിരുന്ന മറ്റൊരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവര്‍ ആറ് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുൻകരുതലെന്ന രീതിയില്‍ 250 തടവുകാരെ മാറ്റിപ്പാര്‍പ്പിട്ടിച്ചുണ്ടെന്നും അദ്ദേഹം അറിയിച്ചു. നാല് ജയില്‍ അധികൃതരുടെയും ഒരു തടവുകാരന്റെയും ഫലം നെഗറ്റീവാണ്. 20 തടവുകാരുടെയും 29 ജയിലധികൃതരുടെയും കോവിഡ് ടെസ്റ്റിന്റെ ഫലങ്ങള്‍ ഇനിയും വരാനുണ്ട്.

you may also like this video;