March 26, 2023 Sunday

Related news

October 24, 2020
September 23, 2020
September 10, 2020
September 4, 2020
September 3, 2020
August 3, 2020
July 27, 2020
July 24, 2020
July 22, 2020
July 17, 2020

ഇടുക്കിയില്‍ ആരോഗ്യപ്രവര്‍ത്തകയടക്കം മൂന്ന് പേര്‍ക്ക് കോവിഡ്

Janayugom Webdesk
പൈനാവ്
April 28, 2020 11:27 am

ഇടുക്കിയില്‍ ആരോഗ്യപ്രവര്‍ത്തകയടക്കം മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്നും മൂന്ന് പേരെയും ആശുപത്രിയിലേയ്ക്ക് മാറ്റിയതായും ജില്ലാ കളക്ടര്‍ എച്ച് ദിനേശൻ അറിയിച്ചു. ഇതോടെ ഇടുക്കിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 17 ആയി. മൂന്ന് പേരും തൊടുപുഴ മേഖലയില്‍ നിന്നുള്ളവരാണ്. ആരോഗ്യപ്രവര്‍ത്തക, നഗരസഭാംഗം, ജനപ്രതിനിധി എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. ആരോഗ്യപ്രവര്‍ത്തക ഇന്നലെയും ജോലിക്ക് എത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റാപ്പിഡ് ടെസ്റ്റിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ കര്‍ശന നിര്‍ദ്ദേശങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതെ സമയം സമീപ ജില്ലയായ കോട്ടയത്ത് കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കാന്‍ കലക്ടര്‍ പി ബി നൂഹ് ഉത്തരവിട്ടു. ഊടുവഴികളും ഇടറോഡുകളും പോലും കണ്ടെത്തി പൂര്‍ണമായും സീല്‍ ചെയ്യണം. ജില്ല വിട്ടുള്ള യാത്രകള്‍ പ്രത്യേക സാഹചര്യത്തില്‍ അല്ലാതെ അനുവദിക്കില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ മൂന്നുപേര്‍ മാത്രമാണ് കോവിഡ് ചികിത്സയിലുള്ളത്. 385പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 376പേര്‍ വീടുകളിലും 9പേര്‍ ആശുപത്രികളിലുമാണ്.

അതേസമയം, കോട്ടയത്ത് 17പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 727പേര്‍ നിരീക്ഷണത്തിലാണ്. ആറ് ദിവസത്തിനിടെ 17 പേര്‍ രോഗബാധിതരായതോടെ കോട്ടയത്തെ റെഡ് സോണായി പ്രഖ്യാപിച്ചത്. ജില്ലയിലെ 7 പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയിലെ 7 വാര്‍ഡുകളും തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. കോവിഡ് ബാധിതരായ ആരുമില്ലാതെ ഗ്രീന്‍സോണിലായിരുന്ന കോട്ടയത്ത് 6 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം 17 ആയത്. ഇതോടെ കോട്ടയം ജില്ല റെഡ് സോണ്‍ ആയി മാറി. ഇതോടെ ജില്ലയില്‍ മൂന്ന് ദിവസത്തേക്ക് അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ജില്ലയില്‍ പ്രവര്‍ത്തനാനുമതി.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.