ദുബൈയില്‍ നിന്ന് മംഗലാപുരത്ത് എത്തിയ 20 പേര്‍ക്ക് കോവിഡ് 19

Web Desk

മംഗലാപുരം

Posted on May 15, 2020, 4:55 pm

ദുബൈയില്‍ നിന്ന് മംഗലാപുരത്തെത്തിയ 20 പേരില്‍ കോവിഡ് വൈറസ് സ്ഥിരീകരിച്ചു. മെയ് 12 നാട്ടിലെത്തിയ കന്നഡ സ്വദേശികളുടെ സംഘത്തെ ജില്ലാ ഭരണകൂടം സംസ്ഥനത്തെ വിവിധ ഹോട്ടലുകളില്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ദുബൈയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവര്‍ നാട്ടില്‍ എത്തിയത്. ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ഉഡുപ്പിയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കുമാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഉഡുപ്പി സ്വദേശികളെ ക്വാറന്റീന്‍ ചെയ്തിരിക്കുന്നത് ഉഡുപ്പിയിലെ തന്നെ ആശുപത്രികളിലാണ്. ഇതോടെ സംസ്ഥാനത്തിനകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 43 ഉം ഉഡുപ്പിയില്‍ എട്ടുമായി ഉയര്‍ന്നു.

ദുബൈയില്‍ നിന്നെത്തിയ വിമാനത്തില്‍ 179 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ദക്ഷിണ കന്നഡ ജില്ലയിലേക്കു 125 പേരും ഉഡുപ്പി ജില്ലയിലേക്ക് 49 പേരുമാണ് ഉണ്ടായിരുന്നത്. കര്‍ണാടകയില്‍ നിലവില്‍ 1032 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 476 പേര്‍ക്ക് രോഗം ഭേദമാവുകയും 35 പേര്‍ക്ക് സംസ്ഥാനത്ത് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടുകയും ചെയ്തു.

you may also like this video;