September 26, 2022 Monday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

തെലങ്കാനയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത അഞ്ച് മലയാളികൾക്ക് കോവിഡ്

Janayugom Webdesk
ഹൈദരാബാദ്
May 22, 2020 11:49 am

മലയാളിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മലയാളികള്‍ക്ക് തെലങ്കാനയില്‍ കോവിഡ് സ്ഥിരീകരിച്ചു. മരിച്ചയാളുടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മറ്റുള്ളവര്‍ക്കും പരിശോധന നടത്തിയത്. കായംകുളം സ്വദേശിയായ വിജയകുമാര്‍ (64) മെയ് 17 ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചിരുന്നു. കോവിഡ് ബാധിതനായിരുന്നില്ല ഇദ്ദേഹം. ഇദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളില്‍ നിരവധി പേര്‍ പങ്കെടുത്തു.

ഇതിന്റെ പിന്നാലെ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ചടങ്ങുകളില്‍ പങ്കെടുത്ത മറ്റുള്ളവരേയും പരിശോധിച്ചപ്പോഴാണ് അഞ്ച് മലയാളികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഈ അഞ്ചുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 99 പേര്‍ക്കാണ് ഹൈദരാബാദില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സമീപ സംസ്ഥാനമായ കര്‍ണാടകയിലും കോവിഡ് വ്യാപനം തുടരുകയാണ്. 143 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ തിരികെ എത്തുന്നതാണ് കര്‍ണാടകയ്ക്ക് വലിയ വെല്ലുവിളിയാകുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് എത്തുന്നവരാണ് ഇത്തരത്തില്‍ രോഗബാധിതരില്‍ അധികവും.

Eng­lish sum­ma­ry; covid has con­firmed to Telan­gana the five Malay­alees അഞ്ച്

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.