കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാൻ അത്യാധുനിക സജ്ജീകരങ്ങളോടെ സര്‍ക്കാര്‍ ആശുപത്രികള്‍

Web Desk

കോഴിക്കോട്

Posted on August 02, 2020, 1:07 pm

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരാൻ അത്യാധുനിക സജ്ജീകരങ്ങളോടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍. കോഴിക്കോട് ജില്ലയിലെ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ സജ്ജമാക്കിയ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ മെഡിക്കല്‍ ഐസിയുവും സ്‌ട്രോക്ക് യൂണിറ്റും അടങ്ങിയതാണ് പുതിയ സജ്ജീകരണങ്ങള്‍. വീഡിയോ കോണ്‍ഫറൻസിംഗ് വഴി ആരോഗ്യ മന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്തു. 22 ബെഡ്ഡുകളാണ് മെഡിക്കല്‍ ഐസിയുവില്‍ സജ്ജമാക്കിയിരിക്കുന്നത്.

ആരോഗ്യ മന്ത്രിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്; 

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ 22 ബെഡുകള്‍ ഉള്‍ക്കൊള്ളുന്ന അത്യാധുനിക സംവിധാനങ്ങളോടു കൂടിയ മെഡിക്കല്‍ ഐ.സി.യുവും സ്ട്രോക്ക് യൂണിറ്റും പ്രവർത്തനസജ്ജമായി. ഗവ. ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ള മെഡിക്കല്‍ ഐ.സി.യു വിന്റെയും സ്ട്രോക്ക് യൂണിറ്റിന്റെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു.

നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് മറ്റു ആശുപത്രികളിലെ രോഗവ്യാപന സാധ്യത ഒഴിവാക്കാനും, കോവിഡ് രോഗബാധിതർക്ക് മികവുറ്റ സൗജന്യ ചികിത്സ ഉറപ്പാക്കാനുമായി ഈ ഐ.സി.യു കോവിഡ് സ്‌പെഷ്യല്‍ ചികിത്സാകേന്ദ്രമായി പ്രവർത്തിക്കും. നാഷണൽ ഹെൽത്ത്‌ മിഷൻ ഫണ്ട് ഉപയോഗപ്പെടുത്തികൊണ്ടാണ് ആധുനിക ചികിത്സ സൗകര്യങ്ങൾ യാഥാർത്ഥ്യമാക്കിയത്.

ENGLISH SUMMARY: covid hos­pi­tal in kozhikode

YOU MAY ALSO LIKE THIS VIDEO