കോവിഡ് ചികിത്സയ്ക്കായി സുപ്രീംകോടതി വിട്ടു നല്കാന് ചീഫ് ജസ്റ്റിസിന്റെ അനുമതി. 60 കിടക്കകള്‍ ഉള്‍പ്പെടുന്ന കോവിഡ് ചികിത്സാ കേന്ദ്രം, ആർടിപിസിആർ ടെസ്റ്റുകൾ, കോവിഡ് വാക്സിനേഷൻ തുടങ്ങിയ സേവനങ്ങള്‍ക്കായി കോടതിയുടെ അനുയോജ്യമായ സ്ഥലം വിട്ടുനല്‍കാനാണ് ജസ്റ്റിസ് എൻ വി രമണ അനുമതി നല്‍കിയത്.
ഡല്‍ഹിയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് സുപ്രീം കോടതിയുടെ വേനല്‍ക്കാല അവധി ഒരാഴ്ചകൂടി നീട്ടിയ സാഹചര്യത്തിലാണ് തീരുമാനം.
സുപ്രീം കോടതി സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച അഭിഭാഷകരുടെ ചേംബർ കെട്ടിടം കോവിഡ് കെയർ സെന്ററാക്കി മാറ്റണമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്സിബിഎ) ചീഫ് ജസ്റ്റിസിനു കത്തയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എസ്സിബിഎയുമായും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുമായും ചീഫ് ജസ്റ്റിസ് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് കോടതി വിട്ടുനല്‍കാന്‍ തീരുമാനമായത്. മെയ് എട്ടിന് ആരംഭിക്കുന്ന വേനല്‍ക്കാല അവധിയ്ക്കു ശേഷം ജൂൺ 28 നാണ് കോടതി വീണ്ടും തുറക്കുക.
English summary: Covid hospital in supreme court
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.