കേരളത്തിലെ ഈ എട്ട് ജില്ലകളില്‍ ഹോട്ട്സ്പോട്ടുകള്‍ ഇല്ല, ആശ്വാസം

Web Desk

തിരുവനന്തപുരം

Posted on May 21, 2020, 7:33 pm

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതോടെ പുതുതായി മൂന്ന് ഹോട്ട്സ്പോട്ടുകള്‍ കൂടി പട്ടികയിലുള്‍പ്പെടുത്തി. കേരളത്തിലെ എട്ട് ജില്ലകള്‍ ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉണ്ട്. പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, കൊല്ലം, ഇടുക്കി എന്നിവടങ്ങളിലാണ് ഇപ്പോള്‍ കോവിഡ് ഹോട്ട്സ്പോട്ടുകള്‍ ഉള്ളത്.

തൃക്കടീരി, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, മുതുമല, കാരാകുറുശ്ശി, കോട്ടായി, മുതലമട, എന്നിവിടങ്ങളാണ് പാലക്കാടുള്ള കോവിഡ് ഹോട്ട്സ്പോട്ടുകള്‍. കണ്ണൂരില്‍ ധര്‍മ്മടം, പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ക്ലി, മയ്യില്‍, പാട്യം, കേളകം, കതിരൂര്‍, മട്ടന്നൂര്‍ എന്നിവിടങ്ങളാണ് ഹോട്ട് സ്പോട്ട് പട്ടികയില്‍. കാസര്‍കോട് മുനിസിപ്പാലിറ്റി, കള്ളാര്‍, പൈവാളികെ എന്നിവ കാസര്‍കോട്ടെ ഹോട്ട്സ്പോട്ടുകളും കരണാപുരം, വണ്ടൻമേട് എന്നിവ ഇടുക്കിയിലെയും ഹോട്ട്സ്പോട്ടുകളാണ്. കല്ലുവാതിക്കല്‍ മാത്രമാണ് കൊല്ലം ജില്ലയിലെ ഹോട്ട്സ്പോട്ട്. വയനാട്ടില്‍ ഏഴ് ഇടങ്ങളിലാണ് ഹോട്ട്സ്പോട്ടുകളുള്ളത്. നെന്മേനി, മാനന്തവാടി മുനിസിപ്പാലിറ്റി, പനമരം, തവിഞ്ഞാല്‍, ഇടവക, മീനങ്ങാടി, തിരുനെല്ലി എന്നിവയാണ് വയനാട്ടിലെ ഹോട്ട്സ്പോട്ടുകള്‍.

അതേസമയം, 177 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 510 പേര്‍ രോഗമുക്തരായി. എയര്‍പോര്‍ട്ട് വഴി 5495 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 68,844 പേരും റെയില്‍വേ വഴി 2136 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 78,096 പേരാണ് എത്തിയത്.

വിവിധ ജില്ലകളിലായി 80,138 പേര്‍ നിരീക്ഷണത്തിലാണ്. 79,611 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 527 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 49,833 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 48,276 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

you may also like this video;