രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കോവിഡ് ബാധിതർ ഏറെയുള്ള ജില്ലകൾ അടച്ചിടാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. 82 ശതമാനത്തിലധികം രോഗികളുള്ള 62 ജില്ലകൾ അടച്ചിടാനാണ് തീരുമാനം. ഇതിൽ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസർകോട് എന്നീ ജില്ലകളിലാണ് കേരളത്തിൽ നിയന്ത്രണങ്ങൾ തുടരേണ്ടി വരിക. ലോക്ക് ഡൗൺ ആരംഭിച്ചതിനു ശേഷവും ഇവിടങ്ങളിൽ നിന്നുള്ള പോസിറ്റീവ് കേസുകൾ വർദ്ധിച്ചു വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം.
ഇന്ത്യയിൽ മൊത്തം 274 ജില്ലകളിലാണ് കൊറോണ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 700 കടന്നു. തമിഴ്നാട്ടിൽ 571 പേർക്കും ഡൽഹിയിൽ 503 പേർക്കും നിലവിൽ രോഗം കണ്ടെത്തി. മുംബൈ,ഭോപ്പാൽ,ഇൻഡോർ എന്നിവിടങ്ങളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
അതിർത്തി അടയ്ക്കൽ, രോഗബാധ രൂക്ഷമായ മേഖലകളിലുള്ളവർ പുറത്തേക്ക് പോകുന്നത് തടയൽ, പൊതുഗതാഗതം നിർത്തിവെയ്ക്കൽ, വിദ്യാഭ്യാസസ്ഥാപനങ്ങളും ഓഫീസുകളും അടച്ചിടൽ തുടങ്ങിയ കാര്യങ്ങൾ രോഗവ്യാപനമുള്ള മേഖലകളിൽ തുടരേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയ രേഖയിൽ പറയുന്നു.
English Summary: covid hotspots shut down in india
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.