September 29, 2022 Thursday

Related news

September 25, 2022
September 24, 2022
September 20, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
September 1, 2022
August 25, 2022

കുട്ടികൾ കൂട്ടിവെച്ച ഒറ്റരൂപ നാണയങ്ങളും കോവിഡ് പ്രതിരോധത്തിന്

Janayugom Webdesk
തിരുവനന്തപുരം
May 18, 2020 6:59 pm

കുട്ടികൾ കൂട്ടിവെച്ച ഒറ്റരൂപ നാണയങ്ങളും കോവിഡ് പ്രതിരോധത്തിന്. തിരുവനന്തപുരം ജില്ലയിലെ പേയാട് കണ്ണശ മിഷൻ സ്കൂളിലെ വിദ്യാർത്ഥികളാണ് തങ്ങളുടെ ജീവകാരുണ്യ പദ്ധതിയായ നന്മക്കായി സ്വരൂപിച്ച പണത്തിൽ നിന്നും 50,000 രൂപ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. കുട്ടികളുടെ പ്രതിനിധിയായ അദ്വൈത് എഎസിൽ നിന്നും തുക കാട്ടാക്കട എംഎൽഎ ഐ ബി സതീഷ് ഏറ്റുവാങ്ങി.

സ്കൂൾ മാനേജർ ആനന്ദ് കണ്ണശ, സിപിഐ സംസ്ഥാന കൗൺസിൽ അം​ഗം വിളപ്പിൽ രാധാകൃഷ്ണൻ, പിടിഎ പ്രസിഡന്റ് ശ്രീകാന്ത്, ഹെഡ്മിസ്ട്രസ് ശ്രീദേവി എന്നിവർ പങ്കെടുത്തു. പാവങ്ങളായ സഹജീവികളെ സഹായിക്കുന്നതിനായി കുട്ടികൾ ഓരോ ദിവസവും ക്ലാസ് മുറിയിൽ വെച്ചിട്ടുള്ള നന്മ പെട്ടിയിൽ നിക്ഷേപിക്കുന്ന ഒറ്റരൂപ നാണയങ്ങളാണ് ഇപ്പോൾ 50,000 രൂപയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. നിർധനരായ 40 പേർക്ക് പ്രതിമാസം 500 രൂപ വീതം പെൻഷൻ നൽകിയതിന് ശേഷം മിച്ചം വന്ന തുകയാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിദ്യാർത്ഥികൾ നൽകിയത്.

Eng­lish sum­ma­ry; Covid immu­ni­ty is also the only form of coin the chil­dren have accumulated

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.