തമിഴ്നാട്ടില്‍ കോവിഡ് രൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ 6,472 കേസുകള്‍

Web Desk

ചെന്നൈ

Posted on July 23, 2020, 9:21 pm

തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധവ്. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 6,472 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 3,232 ആയി. സംസ്ഥാനത്തെ ഇന്ന് ഏറ്റവും ഉയര്‍ന്ന രോഗബാധിതരുടെ നിരക്ക് രേഖപ്പെടുത്തി. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്തെത്തി. 1,36,793 പേര്‍ ഇതുവരെ രോഗമുക്തി നേടിയത്. ഇന്ന് 88 പേരാണ് മരിച്ചത്. 5,210 പേരാണ് ഇന്ന് രോഗമുക്തിനേടി. 52,939 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

ENGLISH SUMMARY:Coivd updates in tamil­nadu
You may also like this video