കോവിഡ് രോഗവ്യാപനം; ഡൽഹിയേയും മറികടന്ന് തമിഴ്‌നാട്

Web Desk

ന്യൂഡൽഹി

Posted on July 01, 2020, 2:20 pm

കോവിഡ് രോഗവ്യാപനത്തിൽ ഡൽഹിയേയും മറികടന്ന് തമിഴ്‌നാട്. രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാമതെത്തിയിരിക്കുകയാണ് തമിഴ്‌നാട്. ഡൽഹിയെ പിന്തള്ളിയാണ് തമിഴ്‌നാട് രണ്ടാംസ്ഥാനത്തേക്ക് കുതിച്ചത്.

തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് കുതിക്കുകയാണ്. ഇതുവരെ സംസ്ഥാനത്ത് 90, 107 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 1201 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചെന്നൈ അടക്കമുള്ള ജില്ലകളിൽ കോവിഡ് വ്യാപനം രൂക്ഷമാണ്.

3943 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചെന്നൈയിൽ മാത്രം 2393 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. നഗരത്തിൽ മാത്രം 42 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ചെന്നൈയിൽ മരണം 888 ആയി. ചെന്നൈയിൽ മാത്രം രോഗികളുടെ എണ്ണം 58,327 ആയി.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം 87,360 ആണ്. അതേസമയം രാജ്യത്ത് കോവിഡ് രോഗവ്യാപനത്തിൽ ഒന്നാംസ്ഥാനത്ത് മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 1.74 ലക്ഷം പിന്നിട്ടു.

you may also like this video