തൃശൂരില്‍ ശക്തന് മാര്‍ക്കറ്റില്‍ എട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 349പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കടകളിലെ തൊഴിലാളികളായ ആറ് പേര്‍ക്കും ഒരു കൂള്‍ബാര്‍ ഉടമയ്ക്കും ഒരു ചുമട്ടുതൊഴിലാളിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്റൈനില്‍ കഴിയുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഇന്നലെ ജില്ലയില്‍ 83 പേരില്‍ 61 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.
ENGLISH SUMMARY:covid in thrissur stand
You may also like this video