27 March 2024, Wednesday

Related news

March 26, 2024
March 21, 2024
March 20, 2024
March 20, 2024
March 19, 2024
March 14, 2024
March 14, 2024
March 14, 2024
March 13, 2024
March 12, 2024

കേസുകള്‍ കുറയുന്നു; രാജ്യത്ത് 18,870 പേർക്ക് പുതുതായി കോവിഡ്, മരണം 378

Janayugom Webdesk
ന്യൂഡല്‍ഹി
September 29, 2021 10:14 am

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസം 18,870 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 378 മരണമാണ് ഇന്നലെ റിപ്പോർട്ട്‌ ചെയ്തത്.

2,82,520 പേർ രോഗ ബാധിതരായി ചികിത്സയിൽ തുടരുന്നു. 194 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോർട്ട്‌ ചെയ്തത്. 28,178 പേർ രോഗമുക്തി നേടി.

നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക് 97.89 ശതമാനമാണ്. മാർച്ച് മാസത്തിനു ശേഷം റിപ്പോർട്ട്‌ ചെയ്യുന്ന ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കാണിത്.
കഴിഞ്ഞ ദിവസം 54 ലക്ഷത്തിന് മുകളിൽ വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്… ഇതോടെ രാജ്യത്തെ ആകെ കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 87 കോടി 66 ലക്ഷം കവിഞ്ഞു.

Eng­lish sum­ma­ry; covid india cas­es lat­est updation

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.