രാജ്യത്ത് 36,604 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 94,99,414 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 501 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,38,122 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,062 പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 89,32,647 ആയി.
രാജ്യത്ത് ഡിസംബർ ഒന്നുവരെ 14,24,45,949 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 10, 96,651 സാമ്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി.
രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ തൊട്ടുപിന്നിൽ.
English summary; covid india cases updates
You may also like this video;