23 June 2024, Sunday

Related news

June 22, 2024
June 20, 2024
June 20, 2024
June 20, 2024
June 19, 2024
June 19, 2024
June 12, 2024
June 12, 2024
June 12, 2024
June 12, 2024

കോവിഡ് കേസുകള്‍ ഉയരുന്നു ; 45,352 പേര്‍ക്ക് രോഗം, ജാഗ്രതയോടെ രാജ്യം

Janayugom Webdesk
ന്യൂഡൽഹി
September 3, 2021 10:51 am

രാജ്യത്തെ കോവിഡ് കേസുകൾ തുടർച്ചയായ ദിവസങ്ങളിലും 40,000 ത്തിന് മുകളിൽ റിപ്പോർട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 45,352 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 366 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു.
കഴിഞ്ഞ ദിവസം 34,791 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.45 ശതമാനമായി. 3,99,778 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. നിലവിൽ 2.72% ആണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

അതേസമയം, രാജ്യത്തെ ആകെ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 67 കോടി 9 ലക്ഷം കവിഞ്ഞു. എന്നാൽ കോവിഡ്​ രണ്ടാം തരംഗം രാജ്യത്ത് അവസാനിച്ചിട്ടില്ലെന്ന് കേ​ന്ദ്ര ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. ദീപാവലി, ഗണേശ ചതുർഥി തുടങ്ങിയ ആഘോഷങ്ങളിൽ ജനങ്ങൾ കനത്ത ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

Eng­lish sum­ma­ry; covid india cas­es updation

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.