രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു; മരണം 85,619

Web Desk

ന്യൂഡല്‍ഹി

Posted on September 19, 2020, 10:58 am

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 53,08,014 ആയി ഉയര്‍ന്നു. 1247 മരണങ്ങളും രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 85,619 ആയി.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം വിവിധ സംസ്ഥാനങ്ങളിലായി 10,13,964 പേര്‍ ചികിത്സയിലുണ്ട്. 42, 08,432 പേര്‍ ഇതുവരെ രാജ്യത്ത് രോഗമുക്തി നേടി. 79.28 ശതമാനമാണ് രോഗമുക്തി നിരക്ക്.

മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. ഇന്നലെ മാത്രം 21,656 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 405 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 11,67,496 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്. മൂന്ന് ലക്ഷത്തോളം പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

അതേസമയം , ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 3 കോടി 65 ലക്ഷം പിന്നിട്ടു. മരണം 10 ലക്ഷത്തോേട് അടുക്കുന്നു. അമേരിക്കയില്‍ നാല്‍പ്പതിനായിരം പേര്‍ക്കും ബ്രസിലീല്‍ 10,000ത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Eng­lish sum­ma­ry: covid india cross­es 53 lakh
You may also like this video: