രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്

Web Desk

ന്യൂഡല്‍ഹി

Posted on July 01, 2020, 9:13 am

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയില്‍ പുതിയതായി 18,522 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ കോവിഡ് കേസുകളുടെ എണ്ണം 5,85,792. ആകെ മരണം 17,410 കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 418 പുതിയ രോഗബാധിതരാണ് രാജ്യത്ത് വര്‍ദ്ധിക്കുന്നത്.

ഇതുവരെ 3,34,822 പേരാണ് രോഗമുക്തി നേടിയത്. ഇന്ത്യയിലെ പോസിറ്റീവ് കേസുകളുടെ നിരക്കിൽ ഒരാഴ്ചക്കിടയില്‍  വന്‍ വര്‍ദ്ധനവാണ്   രേഖപ്പെടുത്തിയിരിക്കുന്നത്. പത്ത് സംസ്ഥാനങ്ങളിലാണ് 90 ശതമാനം കേസുകളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, പഞ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രാപ്രദേശ്, ഹരിയാന, കര്‍ണാടക എന്നി സംസ്ഥാനങ്ങളാണ് പട്ടികയില്‍ ഉള്ളത്.

രാജ്യത്ത് അൺലോക്ക് 2 നുള്ള മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിരുന്നു. പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങൾ കണ്ടെയന്‍മെന്റ് സോണുകളാക്കി കർശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ENGLISH SUMMARY:covid update in india
You may also like this video