Web Desk

ന്യൂഡല്‍ഹി

July 20, 2020, 10:04 am

രാജ്യത്ത് ആശങ്കയൊഴിയാതെ കോവിഡ് വ്യാപനം; മരണം 27,000 അടുക്കുന്നു

Janayugom Online

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷത്തിലേക്ക് കടന്നു. ഇരുപത്തിനാല് മണിക്കൂറില്‍ 38902 പേരാണ് രോഗബാധിതരായിട്ടുള്ളത്. മരണം 27,000 അടുത്തു.  3.44 ശതമാനം എന്ന തോതിലാണ് കോവിഡ്   പ്രതിദിന വര്‍ധനവ്.

പ്രതിദിനം രോഗികളുടെ എണ്ണം നാല്‍പ്പതിനായിരത്തോട് അടുത്തതോടെ രാജ്യത്ത് രോഗമുക്തി നിരക്കില്‍ വീണ്ടും ഇടിവുണ്ടായി. വ്യാഴാഴ്ച 63.33 ശതമാനമായിരുന്ന രോഗമുക്തി നിരക്ക് 62.86 ശതമാനമായാണ് കുറഞ്ഞത്. എന്നാല്‍ രാജ്യത്തെ മരണനിരക്ക് ഇതാദ്യമായി 2.5 ശതമാനത്തിന് താഴെയെത്തിയത്.

മഹാരാഷ്ട്രയില്‍ പ്രതിദിനം രോഗം ബാധിച്ചവരുടെ എണ്ണം ഒമ്പതിനായിരം കടന്നു. ആന്ധ്രപ്രദേശില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാവുകയാണ്. പ്രതിദിനം അയ്യായിരം കടന്നു രോഗബാധിതര്‍. തമിഴ്‌നാടും കര്‍ണാടകയിലും പുതിതായി നാലായിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ENGLISH SUMMARY; Covid india update 20–7‑2020
You may also like this video