September 26, 2022 Monday

Related news

September 26, 2022
September 24, 2022
September 23, 2022
September 23, 2022
September 21, 2022
September 21, 2022
September 20, 2022
September 20, 2022
September 20, 2022
September 19, 2022

രാജ്യത്ത് കോവിഡ് ബാധിതര്‍ 57 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 1129 മരണം

Janayugom Webdesk
ന്യൂഡല്‍ഹി
September 24, 2020 10:20 am

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. 24 മണിക്കൂറിനിടയില്‍ 86,508 രോഗബാധിതരാണ് രാജ്യത്ത് ഉണ്ടായത്. ആകെ രോഗബാധിതരുടെ എണ്ണം 57,32,518 ആയി. ഇന്നലെ മാത്രം മരണം 1129 സ്ഥിരീകരിച്ചു. രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. 

46,74,987 പേർ ഇത് വരെ രോഗമുക്തി നേടിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക് പറയുന്നത്. രോഗമുക്തി നിരക്ക് 81.55 ശതമാനമായി. ഏഴ് സംസ്ഥാനങ്ങളിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ 21,029 പേര്‍ക്കാണ് പുതുതായി രോഗം രോഗം സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശില്‍ 7,228, ഉത്തര്‍പ്രദേശ് 5234 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 6997 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ആ ഏഴ് സംസ്ഥാനങ്ഹളിലാണ് കോവിഡ് രൂക്ഷമായി തുടരുന്നത് .

ENGLISH SUMMARY: covid india update 24–9‑2020
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.