Web Desk

ന്യൂഡല്‍ഹി

July 30, 2020, 9:44 am

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്; രോഗവ്യാപനം കൂടുതല്‍ ആന്ധ്രയില്‍

Janayugom Online

രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. ആകെ രോഗ ബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു. 15.31 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 768 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 34193 ആയി ഉയര്‍ന്നു. നിലവില്‍ 509447 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 988030 പേരാണ് രോഗമുക്തി നേടിയത്.

ആന്ധ്രപ്രദേശില്‍ പ്രതിദിനം കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ആകെ പോസിറ്റീവ് കേസുകൾ 1,20,390 ആയി. ആകെ മരണം 1,213 ആണ് റിപ്പോർട്ട് ചെയ്തത്. ബംഗളൂരുവില്‍ പ്രതിദിനം രോഗബാധിതര്‍ 50,000 കടന്നു.

കര്‍ണാടകയില്‍ ആകെ പോസിറ്റീവ് കേസുകൾ 1,12,504 ആയി. ആകെ മരണം 2,155 ആണ്. തമിഴ്നാട്ടില്‍ ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 6,426 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 82 പേർ മരിച്ചു. ആകെ മരണം 3,741 ആയി. കേസുകളുടെ ആകെ എണ്ണം 2,34,114 ആയി.

ചെന്നൈയില്‍ കോവിഡ് രോഗികളുടെ എണ്ണം പുതിതായി 1,117 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണം 21 ആയി. ആകെ രോഗബാധിതരായവരുടെ എണ്ണം 97,575 ആയി. ഉത്തർപ്രദേശിൽ 3,383ഉം, ബിഹാറിൽ 2,328, പശ്ചിമ ബംഗാളിൽ 2,294, തെലങ്കാനയിൽ 1764, ഗുജറാത്തിൽ 1,144 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

ENGLISH SUMMARY:covid india update 30–7‑2020
You may also like this video