Web Desk

ന്യൂഡല്‍ഹി

May 30, 2021, 10:40 am

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്; ഹോട്ടലുകളിൽ വച്ച് വാക്സിനേഷൻ നടത്തുന്നത് തടഞ്ഞ് കേന്ദ്രസർക്കാർ

Janayugom Online

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,553 പേര്‍ക്കാണ് വെെറസ്ബാധ സ്ഥിരീകരിച്ചത്. 3460 പേര്‍ മരിച്ചു. 2,76,309 പേര്‍ രോഗമുക്തരായി. രണ്ട് കോടിയിൽ അധികം പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡിൽ നിന്ന് മുക്തി നേടിയത്. പ്രതിദിനരോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളിലാണ് 4 ലക്ഷത്തിൽ നിന്നും രണ്ടു ലക്ഷത്തിന് താഴെയെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി  നിരക്ക് 8.36 ശതമാനമായി കുറഞ്ഞിരുന്നു.

സ്വകാര്യ ആശുപത്രികൾ നക്ഷത്ര ഹോട്ടലുമായി ചേർന്ന് വാക്‌സിനേഷൻ ഒരുക്കുന്നത് കേന്ദ്രസർക്കാർ തടഞ്ഞു. ഹോട്ടലുകളിൽ വച്ച് വാക്സിനേഷൻ നടത്താൻ സൗകര്യം ഓർക്കുന്നത് ചട്ട വിരുദ്ധമാണ് എന്ന് സർക്കാർ വ്യക്തമാക്കി. ആശുപത്രികൾക്ക് പുറമേ കമ്മ്യൂണിറ്റി ഹാളുകളിലും, പഞ്ചായത്ത് കേന്ദ്രങ്ങളിലും,ജീവനക്കാർക്ക് വേണ്ടി സ്വാകാര്യ ഓഫീസുകളിലും മാത്രമേ വാക്സിനേഷൻ നടത്താൻ അനുമതിയുള്ളൂ. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി

അതേസമയം, കോവിഡ് വ്യാപനത്തിൽ പുതിയ വെല്ലുവിളിയായി മറ്റൊരു വൈറസിനെ കൂടി കണ്ടെത്തി. അതിതീവ്ര വ്യാപനശേഷിയുള്ള കോവിഡ് വൈറസിന്റെ വകഭേദത്തെ വിയറ്റ്‌നാമിലാണ് കണ്ടെത്തിയത്. ഇന്ത്യയിലും ബ്രിട്ടണിലും കണ്ടെത്തിയ വൈറസിന്റെ സങ്കര ഇനമാണ് പുതിയ വൈറസെന്ന് ഗവേഷകർ പറഞ്ഞു. വിയറ്റ്‌നാം ആരോഗ്യമന്ത്രി പുതിയ വെെറസിനെ കണ്ടെത്തിയ വിവരം സ്ഥിരീകരിക്കുകയും ചെയ്തു. മറ്റ് വകഭേദങ്ങളെക്കാൾ കൂടുതൽ വേഗത്തിൽ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി

Eng­lish sum­ma­ry: Covid India updates

You may also like this video: