Web Desk

ന്യൂഡല്‍ഹി

July 01, 2021, 10:29 am

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 48,786 പുതിയ രോഗികള്‍

Janayugom Online

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,786 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1005 പേര്‍ വെെറസ് ബാധയേറ്റ് വിവിധയിടങ്ങളിലായി മരിച്ചു. 61,588 പേർ രോഗമുക്തരായി. 2.54 ശതമാനമാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. നിലവിൽ 5,23,257 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്.

രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം തുടങ്ങുന്നതിന് മുമ്പ് പരമാവധിപേര്‍ക്ക് വാക്‌സിന്‍ നല്‍കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. വാക്സിനേഷൻ ത്വരിതപ്പെടുത്തണമെന്നും, വാക്സിൻ വിമുഖത മാറ്റാൻ പ്രചാരണം ശക്തമായി നടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

അതേസമയം, കൊവാക്സിനും കോവിഷീൽഡും എടുത്തവർക്ക് യൂറോപ്പ്യൻ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. യൂറോപ്പ്യൻ മെഡിസിൻസ് ഏജൻസി രണ്ട വാക്സിനും അംഗീകാരണം നൽകാത്തതിനാൽ യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കെയാണ് ആവശ്യം ഉന്നയിച്ചത് .  അനുമതി നൽകിയില്ലെങ്കിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയിൽ നിർബന്ധിത ക്വാറന്‍റീന്‍ ഏർപ്പെടുത്തുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി. കൊവിഷീൽഡ് അസ്ട്രാസ്നൈക്ക വഴി യൂറോപ്യൻ യൂണിയൻ അനുമതി തേടിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ നിലപാട്.

Eng­lish sum­ma­ry: Covid India updates

You may also like this video: