November 27, 2022 Sunday

Related news

November 24, 2022
November 21, 2022
November 18, 2022
November 16, 2022
November 14, 2022
November 14, 2022
November 13, 2022
November 11, 2022
November 9, 2022
November 8, 2022

അമ്മയ്ക്ക് കോവിഡ് ഉണ്ടെന്ന് കരുതി നവജാത ശിശുവിനെ മാറ്റി കിടത്തേണ്ട കാര്യമില്ല

Janayugom Webdesk
November 18, 2020 2:30 pm

പ്രസവസമയത്ത് അമ്മയുടെ അരികിൽ നിന്ന് കോവിഡ് പകരും എന്ന് കരുതി നവജാത ശിശുക്കളെ അവർക്കരികിൽ നിന്ന് മാറ്റി കിടത്തേണ്ട കാര്യമില്ലെന്ന് പഠനം. ലണ്ടനിലെ ഇംപീരയൽ കോളജും ഓക്സ്ഫഡ് സർവകലാശാലയിലെ നഫീൽഡ് ഡിപ്പാർട്ട്മെന്റ് ഓഫ് പോപ്പുലേഷൻ ഹെൽത്തും ചേർന്ന് നടത്തിയ പഠനം നവജാത ശിശുക്കളിൽ തീവ്രമായ തോതിലുള്ള കോവിഡ്19 അണുബാധ അപൂർവമാണെന്നും ചൂണ്ടിക്കാട്ടി.

2020 മാർച്ചിനും ഏപ്രിലിനും ഇടയിൽ കോവിഡ് ബാധിച്ച് യുകെയിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട 29 ദിവസത്തിൽ താഴെ പ്രായമുള്ള ശിശുക്കളിലാണ് പഠനം നടത്തിയത്. ഇക്കാലയളവിൽ 66 നവജാത ശിശുക്കൾക്കാണ് കോവിഡ് അണുബാധ മൂലം ആശുപത്രി വാസം വേണ്ടി വന്നത്. എന്നാൽ ഇത് 1785 ജനനങ്ങളിൽ ഒന്ന് അഥവാ. 06 % മാത്രമാണെന്ന് പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഈ 66ൽ 17 ശിശുക്കൾക്ക് മാത്രമാണ് അവരുടെ അമ്മമാരിൽ നിന്ന് ജനിച്ച് ഏഴ് ദിവസത്തിനുള്ളിൽ കോവിഡ് പടർന്നത്. ഇവരിൽ ഏഴു പേർക്ക് ജനിച്ച ഉടനെ അമ്മമാരിൽ നിന്ന് മാറ്റി കിടത്തിയിട്ടും കോവിഡ് ഉണ്ടായി. കോവിഡ് പേടിയിൽ നവജാത ശിശുക്കളെ അമ്മമാരിൽ നിന്ന് മാറ്റി കിടത്തേണ്ട കാര്യമില്ലെന്ന് പഠന റിപ്പോർട്ട് പറയുന്നു.

ഈ 66 നവജാത ശിശുക്കളിൽ ആരും കോവിഡ് ബാധിച്ച് മരണപ്പെട്ടില്ല. 90 ശതമാനം ശിശുക്കളും പൂർണ്ണമായും കോവിഡ് ഭേദമായി ആശുപത്രി വിട്ടു. എന്നാൽ പ്രായമേറിയ കുട്ടികളെ അപേക്ഷിച്ച് നവജാത ശിശുക്കളിൽ കൂടുതൽ പേർക്ക്(36 ശതമാനം) തീവ്ര പരിചരണമോ ശ്വസന സഹായമോ വേണ്ടി വന്നു. മുതിർന്ന കുട്ടികളിൽ ഇത് 13 ശതമാനമായിരുന്നു. എന്നിരുന്നാലും തീവ്രമായ കോവിഡ് ബാധ നവജാത ശിശുക്കളിൽ അപൂർവമാണെന്ന് പഠനം അടിവരയിടുന്നു.

Eng­lish sum­ma­ry; COVID infec­tion rare in newborns

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.