25 April 2024, Thursday

Related news

March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023
December 22, 2023
December 22, 2023

സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍‍ക്ക് കോവിഡ്; 83 മരണം

Janayugom Webdesk
തിരുവനന്തപുരം
August 21, 2021 6:00 pm

സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 838 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,846 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,78,462 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,05,480 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 83 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,428 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 96,481 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,01,70,011 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,92,339 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,65,079 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,260 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1901 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്

മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂര്‍ 919, ആലപ്പുഴ 870, തിരുവനന്തപുരം 844, വയനാട് 648, പത്തനംതിട്ട 511, ഇടുക്കി 460, കാസര്‍ഗോഡ് 283

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്

മലപ്പുറം 2491, കോഴിക്കോട് 2197, തൃശൂര്‍ 2011, എറണാകുളം 1936, പാലക്കാട് 1031, കൊല്ലം 1116, കോട്ടയം 982, കണ്ണൂര്‍ 891, ആലപ്പുഴ 853, തിരുവനന്തപുരം 770, വയനാട് 638, പത്തനംതിട്ട 488, ഇടുക്കി 452, കാസര്‍ഗോഡ് 280

ആരോഗ്യപ്രവര്‍ത്തകര്‍

കണ്ണൂര്‍ 15, പാലക്കാട് 12, വയനാട് 10, കൊല്ലം, പത്തനംതിട്ട 8 വീതം, മലപ്പുറം, തൃശൂര്‍ 7 വീതം, കാസര്‍ഗോഡ് 4, തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട് 2 വീതം, കോട്ടയം, എറണാകുളം 1 വീതം

രോഗമുക്തി

തിരുവനന്തപുരം 902, കൊല്ലം 1157, പത്തനംതിട്ട 485, ആലപ്പുഴ 1471, കോട്ടയം 1027, ഇടുക്കി 621, എറണാകുളം 2327, തൃശൂര്‍ 2433, പാലക്കാട് 2211, മലപ്പുറം 3577, കോഴിക്കോട് 2324, വയനാട് 709, കണ്ണൂര്‍ 1099, കാസര്‍ഗോഡ് 503

Eng­lish sum­ma­ry: covid ker­ala updates

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.