October 3, 2022 Monday

Related news

October 3, 2022
September 25, 2022
September 24, 2022
September 23, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
September 6, 2022

സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കോവിഡ്; 204 രോഗമുക്തര്‍

Janayugom Webdesk
തിരുവനന്തപുരം
July 18, 2020 6:03 pm

സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.11659 പേർ ഇതുവരെ രോഗബാധിതരായി. 364 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ. 116 പേരാണ് വിദേശത്ത് നിന്നെത്തിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 90 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തി നേടിയത് 204 പേരാണ്. 

19 ആരോഗ്യപ്രവർത്തർ, ഒരു ഡിഎസ്ഇ, ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരാണ് ഇന്ന് കൊവിഡ് ബാധിച്ചു മരിച്ചത്. 70 വയസുള്ള അരുൾദാസ്, 60 വയസുള്ള ബാബുരാജ് എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇവരുടെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

ജില്ല തിരിച്ചുള്ള പൊസീറ്റീവ് കേസുകൾ തിരുവനന്തപുരം 173, കൊല്ലം 53, പാലക്കാട് 49, എറണാകളും 44, ആലപ്പുഴ 42, കണ്ണൂർ 39, കാസർകോട് 29, പത്തനംതിട്ട 28, ഇടുക്കി 28, വയനാട്, കോഴിക്കോട് ജില്ലകളിൽ 26 പേർ, തൃശ്ശൂർ 21, മലപ്പുറം 19 കോട്ടയം 16. 

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ തിരുവനന്തപുരം 7, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം 6, ഇടുക്കി 6, എറണാകുളം 9, തൃശൂര്‍ 11, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 38, കാസര്‍കോട് 9

ഇരുപത്തിനാല് മണിക്കൂറിനകം 18967 സാംപിളുകള്‍ പരിശോധിച്ചു. 173932 പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 6841 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 1053 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളത് 6416 പേരാണ്. സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 299 ആയി.

updat­ing.….

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.