Web Desk

കോട്ടയം

July 15, 2020, 10:44 am

കോവിഡ്‌ രോഗിയുമായി സമ്പർക്കം: ഈരാറ്റുപേട്ട കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു

Janayugom Online

കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ സമ്ബർക്ക പട്ടികയിൽ 18 ജീവനക്കാർ വന്നതിനാൽ ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോ അടച്ചു. ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നുമുള്ള ബസ് സർവീസ് നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. ഈരാറ്റുപേട്ടയിൽനിന്നുള്ള ദീർഘ ദൂര സർവീസുകൾ മറ്റ് ഡിപ്പോയിൽ നിന്നും സർവ്വീസ് നടത്തും.

ജൂലൈ 13ന് നാണ് പാല മുനിസിപ്പാലിറ്റി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. അയാൾക്കൊപ്പം ബസിലുണ്ടായിരുന്നവർ കോട്ടയം കൊറോണ കണ്ട്രോള് റൂമില് ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു.

ജൂണ് 29 മുതല് ജൂലൈ 13 വരെ (ജൂലൈ 4,5 തീയതികളില് ഒഴികെ) യാത്ര ചെയ്തവരാണ് വിവരം അറിയിക്കേണ്ടത്. രാവിലെ 7.30: കാഞ്ഞിരംപടി, ഷാപ്പുപടി — കോട്ടയം വരെ ഹരിത ട്രാവല്സ്. രാവിലെ 8.00: കോട്ടയം മുതല് പാലാ വരെ കോട്ടയം ‑കട്ടപ്പന വഴി ഉപ്പുതറയ്ക്കുള്ള കെഎസ്ആര്ടിസി ബസ്

വൈന്നേരം 5.00: പാലാ മുതല് കോട്ടയം വരെ തൊടുപുഴ‑കോട്ടയം/ഈരാറ്റുപേട്ട — കോട്ടയം കെ. എസ്. ആര്. ടി. സി ബസ്. വൈകുന്നേരം 6.00: കോട്ടയം മുതല് കാഞ്ഞിരം പടി വരെ. കൈരളി ട്രാവല്സ് /6.25 നുളള അമല ട്രാവല്സ് എന്നീ ബസുകളിലാണ് യാത്രചെയ്തിട്ടുള്ളത്.

Eng­lish summary;covid KSRTC dip­po closed

You may also like this video;