Web Desk

ന്യൂഡല്‍ഹി

April 12, 2021, 5:53 pm

രാജ്യത്തെ കോവിഡ് വ്യാപനം; സാമ്പത്തിക വീണ്ടെടുക്കലിനെ ബാധിക്കുന്നു

Janayugom Online

കഴിഞ്ഞ രാണ്ടാഴ്ചയായി രാജ്യത്തുടനീളം കോവിഡ് കേസുകള്‍ പെട്ടന്നു വര്‍ധിക്കുന്നതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നേരത്തെയുള്ള സാമ്പത്തിക വീണ്ടെടുക്കലിന്‍റെ സാധ്യതയെ ഭീഷിണിപ്പെടുത്തുന്നു. കഴിഞ്ഞ മാസം മാത്രമാണ് അന്താരാഷ്ട്ര നാണയനിധി,(ഐഎംഎഫ്), ലോക ബാങ്ക് , റിസര്‍ ബാങ്ക് എന്നിവയുള്‍പ്പെടെ നിരവധി ദേശീയ ആഗോള സ്ഥാപനങ്ങള്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച10–12.5 ശതമാനം വര്‍ധിക്കുമെന്ന് പ്രവചിച്ചത്. നിര്‍ഭാഗ്യവശാല്‍ രാജ്യത്തെ കൊറോണ വൈറസിന്‍റെ പുതിയ തരംഗം ഈ പ്രതീക്ഷയുളള പ്രവചനങ്ങള്‍ നശിപ്പിക്കുന്നുവെന്ന് ഭീഷിണിപ്പെടുത്തുന്നു. ലോക്ഡൗണുകള്‍,മേഖല നിയന്ത്രണങ്ങള്‍, വ്യാവസായിക അടച്ചുപൂട്ടല്‍ ‚യാത്രാ നിയന്ത്രണങ്ങള്‍, വാണിജ്യപരമായ തടസ്സങ്ങള്‍ എന്നിവ കഴിഞ്ഞ വര്‍ഷം സംഭിച്ചതുപോലെ സമ്പദ് വ്യവസ്ഥയെ വീണ്ടും ബാധിക്കുമോ. കഴിഞ്ഞ വര്‍ഷത്തേക്കള്‍ ആളുകള്‍ക്ക് ഇത്തവണ വൈറസിനെ ഭയമില്ല എന്നതാണ് ശ്രദ്ധേയം. അവര്‍ മുന്‍ കരുതലുകള്‍എത്തുകാണും. എന്നാലും ഇതും ആശങ്ക ഉളവാക്കുന്നു. കഴിഞ്ഞ ആഴ്ച പകുതിയോടെ രാജ്യത്തെ സജീവമായ കോവിഡ് രോഗികളുടെ എണ്ണം ഒരു ദശലക്ഷംകടന്നിരിക്കുന്നു. പുതിയ പ്രതിദിന കോവിഡ് കേസുകള്‍ കഴിഞ്ഞ ആഴ്ച അവസാനത്തോടെ 1.68 ലക്ഷത്തിലധികം ഉയര്‍ന്നു. പുതിയ പ്രവണത സാമ്പത്തിക ഗവേഷകരേയും, വ്യവസായത്തേയും , സര്‍ക്കരിനേയും മറി കടന്നിരിക്കുന്നു. തിരഞ്ഞെടുക്കുന്ന കണ്ടെയ്നര്‍ സോണുകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ വീണ്ടും നിര്‍ബന്ധിതരാകും. വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും രാത്രി കര്‍ഫ്യൂവും. കോവിഡ് ‑19 നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ടാമത്തെ തരംഗത്തിന്‍റെ വ്യാപനം നിയന്ത്രിക്കാന്‍ കര്‍ശനമായ ലോക്ക് ഡൗണുകള്‍ പരിഗണിക്കുന്നു. മഹാരാഷട്ര, ദില്ലി, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു, പുതിയ കൊറോണ വൈറസ് കേസുകളിലും , മരണങ്ങളിലും മഹാരാഷട്ര വലിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുന്നു.. ഏപ്രില്‍ 12ന് അപ്ഡേറ്റ് ചെയ്ത ഏറ്റവും പുതിയ ആരോദ്യ മന്ത്രാലയ ഡേറ്റാ, തുടര്‍ച്ചയായ 33-ാം ദിവസവും കോവിഡ് ‑19 അണുബാധയുടെ ക്രമാതീതമായ വര്‍ധനവ് കാണിക്കുന്നു. മൊത്തം അണുബാധകളുടെ 8.88 ശതമാനം അടങ്ങിയ സജീവ കേസുകള്‍ 1.2 ദശലക്ഷത്തിലധകമായി ഉയര്‍ന്നു. വീണ്ടെടുക്കല്‍ നിരക്ക് 90 ശതമാനത്തില്‍ താഴെയായി. ലോക്ക് ഡൗണിന്‍റെ സാധ്യത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇപ്പോള്‍ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും ദേശീയ തലസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നഗരങ്ങളിലെയോ, ഗ്രാമങ്ങളിലേയോ, മാര്‍ക്ക് അസോസിയേഷനുകളോ, പ്രാദേശിക തലങ്ങളില്‍ സ്വമേധയോ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി സ്വാഗതം ചെയ്തു. പാവപ്പെട്ടവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഗുജറാത്ത് സംസ്ഥാനം പൂട്ടിയിടാന്‍ സര്‍ക്കാര്‍ തയ്യാറല്ല .

ആളുകള്‍ ആവശ്യമില്ലാതെ നിരത്തിലിറങ്ങുന്നതു ഉള്‍പ്പെടെ തടയുവാനായി ഒരു ദിവസം 10 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട് ഗുജറാത്ത് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വാരാന്ത്യത്തില്‍ മധ്യപ്രദേശ് 60 മണിക്കൂര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി .കാരണം ജില്ലകളായ രത് ലം, ബെതുല്‍, കട്നി, ഖാര്‍ഗോണ്‍, ചിന്ദ്വാര — മഹാരാഷ്ട്രയുടെ അതിര്‍ത്തിയിലുള്ള മേഖളകളിലും അണുബാധകളില്‍ റിക്കോഡ് വര്‍ധനവാണ് ഉണ്ടായത്.രത് ലാമും, ബെതുലും 9 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ ആയിരിക്കും . ഖര്‍ഗോണിലും,കട്നിയിലും ഒരാഴ്ച നീണ്ടു നീണ്ടു നില്‍ക്കുന്ന ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. വര്‍ധിച്ചു വരുന്ന കോവിഡ് ‑19 രോഗികള്‍ക്ക് ചികിത്സ നല്‍ുകന്നതിനുള്ള വാക്സിനുകളുടെയും, ആശുപത്രികിടക്കകളുടേയും കുറവ് രാജ്യവ്യാപകമായി പ്രതിസന്ധി സൃഷ്ടിക്കുന്നു. മയക്കുമരുന്ന് സ്ഥാപനങ്ങള്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനു തയ്യാറാകുന്നതിന് ഒന്നോ, രണ്ടോ മാസം എടുത്തേക്കാം. ജര്‍മ്മനിയെപ്പോലെ,ഇന്ത്യയുടെ അടിയന്തിര ഉപയോഗത്തിനായി റഷ്യയില്‍ നിന്ന് സ്പുട്നിക് വി വാക്സി്‍ ഇറക്കുമതി ചെയ്യാന്‍ ആലോചിക്കുന്നു. പുതിയ വാക്സിനുകള്‍ അവതരിപ്പിക്കുന്നതിനായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, സിഡസ്,ഭാരത് ബയോടെക്, നോവാക്സ് , ഇന്ത്യന്‍ ഇമ്മ്യുണോളജിക്കല്‍, ബയോളജിക്കല്‍ ഇവാന്‍സ് തുടങ്ങിയകമ്പനികള്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലാണ്.കോറോണ വൈറസ് വാക്സിനുകളുടെ ആഗോണ വിപണി ഈ വര്‍ഷം അവസാനത്തോടെ 75.75 ബില്ല്യണ്‍ ഡോളറിലെത്തുമെന്ന് ബ്രാന്‍ഡെസെന്‍സ് മാര്‍ക്കറ്റ് റിസര്‍ച്ച് പറയുന്നു.

ഇന്ത്യയിലെ ജനസംഖ്യയുടെ വലിപ്പം കണക്കാക്കുമ്പോള്‍ , രാജ്യത്തിന്‍റെ കോവിഡ്-19 വാക്സിന്‍ മാര്‍ക്കറ്റിന്‍റെ വരുമാനം കണക്കിലെടുത്ത് ഈ വര്‍ഷം 18 ബില്യന്‍ ഡോളറാണ്. എന്നിരുന്നാലും സാഹചര്യങ്ങളി‍ല്‍ ‚ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കല്‍ നിരക്കും,തൊഴില്‍ രംഗം, വരുമാനം , ഉപഭോഗം എന്നിവ പ്രവചിക്കാന്‍ വളരെ നേരത്തെതന്നെ വിരോധാഭാസമെന്നു പറയട്ടെ . രണ്ടാഴ്ച് മുമ്പ് അല്ലെങ്കില്‍ കോവിഡ്-19 ന്‍റെ ഏറ്റവും പുതിയ തരംഗം രാജ്യത്തെ ബാധിക്കുന്നതിന് തൊട്ടു മുമ്പ് ഐഎംഎഫ് ഇന്ത്യയുടെ എഫ്ഡി 22ജിഡിപി വളര്‍ച്ച പ്രവചനം ഒരു ശതമാനം പോയിന്‍റ് 12.5 ശതമാനമായി ഉയര്‍ത്തി. ലോകത്തെ അതിവേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യമാറുമെന്ന സൂചനയായി. ഐഎംഎഫിന്‍റെ ഏറ്റവും പുതിയ ലോക സാമ്പത്തിക ഔട്ട് ലുക്ക് അനുസരിച്ച് ചൈന ഏറ്റവും പ്രധാനമാണ്. 8.4 ശതമാനം സാമ്പത്തിക വികാസം പ്രവചിക്കുന്നു. അടുത്ത സമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യുയുടെ ഡിജിപി 6.9 ശതമാനം വര്‍ധിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 ബേസിസ് പോയിന്‍റ് കൂടുതലാണ്. ഏററവും അടുത്ത ഏതിരാളിയായ ചൈന 2022ല്‍ 5.6 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചിക്കപ്പെടുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയ്ക്കായി ഐഎംഎഫിന്‍റെ പ്രവചനം ലോക ബാങ്ക് അടുത്തിടെ പ്രവചിച്ച ഒരു ശ്രേണിയുടെ മുകള്‍ ഭാഗമാണ്. ആഗോള സമ്പദ് വ്യവസ്ഥയില്‍ 2021ല്‍ ആറ് ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു. ജനുവരിയില്‍ ഇത് 5.5 ശതമാനമായിരുന്നു. 2022ല്‍ ആഗോള സമ്പദ് വ്യവസ്ഥ4.4 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചിക്കുന്നു.

2020ല്‍ ലോക ഉത്പാദനം 3.3 ശതമാനമായി ചുരുങ്ങി. സ്വകാര്യ ഉപഭോഗത്തിലും, നിക്ഷേപ വളര്‍ച്ചയിലും ശക്തമായ തിരിച്ചുവരവിന്‍റെ അടിസ്ഥാനത്തില്‍ ലോക ബാങ്കും , ഇന്ത്യയുടസാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ 4.7 ശതമാനം ഉയര്‍ന്ന് 10.1ശതമാനമാക്കി. ജിഡിപി വളര്‍ച്ച 5.4 ശതമാനമായി ബാങ്ക് ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കൊറോണ വൈറസ് അണുബോധയുടെ രണ്ടാം തംരംഗത്തെക്കുറിച്ചും, വാക്സിനേഷന്‍ ഡ്രൈവിന്‍റെ പാതയെക്കുറിച്ചും സമ്പദ് വ്യവസ്ഥയിലെ സമ്പര്‍ക്ക മേഖലകളെ ബാധിക്കുന്നതിനെക്കുറിച്ചും ബാങ്ക് അനശ്ചിതത്വം ഉയര്‍ത്തി.

ഇന്ത്യയിലും, ലോകത്തിന്‍റെ മററ് ഭാഗങ്ങളിലും ഏറ്റവും പുതിയ കോവിഡ് ‑19 വിപലീകരണത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ പ്രവചനങങള്‍ക്ക് വലിയ വിലയില്ലെന്ന് ഇപ്പോള്‍ തോന്നുന്നു. ഉപഭോക്താക്കുളുടെ ആവശ്യത്തിനായി ബിസിനസ് കുറയുന്ന സാഹചര്യത്തില്‍ യാത്രാ ടൂറിസം, വിനോദം എന്നിവ നയിക്കുന്ന നിരവധി വ്യവസായങ്ങള്‍ കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടുന്നു.യാത്രാ ടൂറിസം വ്യവസായത്തിന് മാത്രം കഴിഞ്ഞ വര്‍ഷം ഒന്നരലക്ഷംകോടി പൂരയുടെ നഷ്ടം സംഭവിച്ചു. കഴിഞ്ഞ വര്‍ഷം ഏകദേശം 60 ശതമാനം കരാര്‍ ലഭിച്ചതിനു ശേഷം ജനുവരി മുതല്‍ പുരോഗതികാണിക്കുന്ന ഇന്ത്യന്‍ തൊഴില്‍ വിപണി, 2019ലെ തലത്തില്‍ സമ്പദ് വ്യവസ്ഥ വളരാന്‍ പരാജയപ്പെട്ടാന്‍ സമ്മര്‍ദ്ദത്തിലാകും.

You may also like this video;