ലോകത്തെ ആകമാനം വരിഞ്ഞു മുറുക്കിയിരിക്കുന്ന കോവിഡ് മഹാമാരി വികസ്വരരാജ്യങ്ങൾക്കുമേൽ കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്. നടപ്പു സാമ്പത്തികവർഷം അത്തരം രാജ്യങ്ങളുടെ വിദേശകടത്തിന്റെ തിരിച്ചടവ് 2.6 ലക്ഷം കോടി ഡോളറിനും 3.4 ലക്ഷം കോടി ഡോളറിനും ഇടയിൽ വർധിക്കുമെന്ന് യു. എന്നിന്റെ വ്യാപാര- വികസനകാര്യാ സംഘടനായ യുണൈറ്റഡ് നാഷണൽസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റ് ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് മഹാമാരി വലിയ സാമ്പത്തിക ദുരന്തമായി മാറാതിരിക്കാൻ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്രതലത്തിൽ പുതിയ ഉടമ്പടികൾ ഉണ്ടാക്കേണ്ടതുണ്ടെന്നും മഹാ അടച്ചുപൂട്ടലിൽ നിന്ന് മഹാദുരന്തത്തിലേക്ക് എന്ന് പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
ENGLISH SUMMARY: covid leads high financial insecurity to developed countries
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.