19 April 2024, Friday

ഷാങ്ഹായിൽ വീണ്ടും കോവിഡ് ലോക്ഡൗൺ

Janayugom Webdesk
ഷാങ്ഹായ്
April 6, 2022 12:18 pm

കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയ ഷാങ്ഹായിയിൽ ഭക്ഷ്യവസ്തുക്കൾക്കായി തിരക്കുകൂട്ടി ജനങ്ങൾ. ലോക്ഡൗണിനെ തുടർന്ന് പലയിടത്തും സൂപ്പർമാർക്കറ്റുകൾ അടച്ചതും ഭക്ഷ്യവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതുമാണ് സ്ഥിതി ഗുരുതരമാക്കിയത്.

കോവിഡ് വ്യാപനം രൂക്ഷമാണെന്നാണ് ചൈനീസ് സർക്കാരിന്റെ വിലയിരുത്തൽ. അതിനാൽ നിയന്ത്രണങ്ങൾ തൽക്കാലത്തേക്ക് നീക്കാനാവില്ലെന്നാണ് പ്രതികരണം. നിലവിൽ ശേഖരിച്ച സാമ്പിളുകളുടെ ഫലം പുറത്ത് വരുന്നത് വരെയെങ്കിലും നിയന്ത്രണങ്ങൾ തുടരുമെന്നാണ് ചൈനീസ് ഭരണകൂടം വ്യക്തമാക്കുന്നത്.

കൃത്യസമയത്ത് ഭക്ഷ്യവസ്തുക്കൾ ലഭിക്കാത്തതിലും ടെസ്റ്റിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും ജനങ്ങൾക്ക് പ്രതിസന്ധിയാവുന്നുണ്ട്. രോഗലക്ഷണങ്ങളില്ലാത്തവർക്ക് വീടുകളിൽ ക്വാറന്റീനിലിരിക്കാൻ ചൈനീസ് സർക്കാർ അനുമതി നൽകുന്നുണ്ട്.

അതേസമയം, കോവിഡ് ബാധിച്ച മാതാപിതാക്കളിൽ നിന്നും കുട്ടികളെ അകറ്റുന്നത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ഷാങ്ഹായിയിൽ 16,766 പേർക്കാണ് രോഗലക്ഷണങ്ങളില്ലാതെ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത്. ലക്ഷണ​ങ്ങളോടെ കോവിഡ് വന്നവരുടെ എണ്ണം 268ൽ നിന്നും 311 ആയി ഉയരുകയും ചെയ്തു.

Eng­lish summary;covid lock­down again in Shanghai

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.