Web Desk

June 27, 2020, 5:28 pm

കോവിഡ് പഠിപ്പിച്ച പാഠം, ഇനി വേണമോ ആ ശീലം?

Janayugom Online

കോവിഡ് വ്യാപനം സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ പലതാണ്. കോവിഡ് പ്രതിസന്ധിക്കിടെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മദ്യം കിട്ടാതെ വന്നതോടെ പലരും മദ്യപാന ശീലം ഉപേക്ഷിച്ചത് ഏറ്റവും നല്ല കാര്യമായാണ് കാണുന്നത്. മദ്യപിക്കുന്നവര്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ആ സമയത്ത് ശാരീരികമായും മാനസികമായും വീട്ടില്‍ ഉണ്ടായ സമാധാനവും സന്തോഷവും എത്രത്തോളമുണ്ടായിരുന്നു എന്നത്.

മദ്യപാനം പൊടുന്നനെ നിര്‍ത്തിയപ്പോള്‍ ഉറക്ക കുറവും വിശപ്പില്ലായ്മയും ഒക്കെ ഓരോ ദിവസം കഴിയുംതോറും കുറഞ്ഞു വരുന്നതായി അനുഭവപ്പെടുകയും തുടര്‍ന്ന് ശാരീരിക ആരോഗ്യം മെച്ചപ്പെടുകയും ചെയ്‌തെങ്കില്‍ ആ ശീലത്തിലേക്ക് ഇനിയും തിരിച്ചു പോകാതിരിക്കുന്നതാണ് നല്ലത്. ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന് പറയുംപോലെ ശരീരത്തിന്റെ ആരോഗ്യം നാം തന്നെ കാത്ത് സൂക്ഷിക്കുക.

Eng­lish sum­ma­ry; covid lock­down alcahol

You may also like this video;