കോവിഡ് രോഗവ്യാപനം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ഇന്നു രാവിലെ ആറു മുതൽ കേരളം അടച്ചിടും. ഒമ്പതു ദിവസം നീണ്ടു നിൽക്കുന്ന സമ്പൂർണ ലോക്ഡൗൺ 16ന് അർധരാത്രി അവസാനിക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. 25,000 പൊലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കുക.
സംസ്ഥാനത്ത് ഒരാൾപോലും പട്ടിണി കിടക്കരുതെന്ന എൽഡിഎഫ് നയത്തിന്റെ ഭാഗമായി സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരും. അടുത്തയാഴ്ച മുതൽ റേഷൻ കടകൾ വഴി കിറ്റു വിതരണം ആരംഭിക്കും. അതിഥി തൊഴിലാളികൾക്കും ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും. ചരക്കു നീക്കമൊഴികെ ഒരു പൊതുഗതാഗതവും ഉണ്ടാകില്ല. അനാവശ്യമായി സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കിയാൽ പൊലീസ് പിടിച്ചെടുക്കും. കേരളത്തിന് പുറത്ത് നിന്നും വരുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. അല്ലെങ്കില്‍ അവര്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. അത്യാവശ്യമുള്ളവർക്ക് മരുന്നുകൾ എത്തിക്കാൻ ഹൈവേ പൊലീസും ഫയർഫോഴ്സും ഉണ്ടാകും. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും.
ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്നവർ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശ്യവും ഉൾപ്പെടുത്തി സ്വയം തയാറാക്കിയ സത്യവാങ്മൂലം കൈയിൽ കരുതണം. ജില്ല വിട്ട് യാത്രചെയ്യുന്നതിന് പാസ് വാങ്ങണമെന്ന് ഇത്തവണ നിർദ്ദേശം നൽകിയിട്ടില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ, വളരെ അടുത്ത രോഗിയായ ബന്ധുവിനെ സന്ദർശിക്കൽ, ഒരു രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകല്‍ തുടങ്ങി തികച്ചും ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങൾക്കുമാത്രമേ അന്തർ ജില്ലായാത്ര അനുവദിക്കൂ.
മാർഗ നിർദ്ദേശങ്ങൾ പുതുക്കി
*പാഴ്സലും ഹോം ഡെലിവറിയും മാത്രമായി റസ്റ്റോറന്റുകൾ രാവിലെ ഏഴ് മണി മുതൽ രാത്രി 7.30വരെ മാത്രം. തട്ടുകടകൾ തുറക്കാൻ അനുമതിയില്ല
*റേഷൻകട, പലചരക്ക്, പഴം-പച്ചക്കറിക്കട, പാൽ, മാംaസം, മത്സ്യം, ബേക്കറി, കോൾഡ് സ്റ്റോറേജ് തുടങ്ങി അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ആറ് മുതൽ വൈകിട്ട് 7.30 വരെ പ്രവർത്തിക്കാം
*വാഹന വർക്ക്ഷോപ്പുകൾ ശനി, ഞായർ ദിവസങ്ങളിൽ മാത്രം
*സെബിയുടെ അംഗീകാരമുള്ള ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ധനകാര്യ സേവന സ്ഥാപനങ്ങൾ, കാപിറ്റൽ ആന്റ് ഡെബ്റ്റ് മാർക്കറ്റ് സർവീസുകൾക്കും കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഒന്നു വരെ പ്രവർത്തിക്കാം
*വീടുകളിലെത്തി ചിട്ടി, കടം, മാസ തവണ എന്നിവ പിരിക്കുന്നത് ലോക് ഡൗൺ തീരുന്നത് വരെ നിരോധിച്ചു
*പെട്രോൾ ബങ്ക്, പാചകവാതക വിതരണം, മെഡിക്കൽ ഷോപ്പുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും യാത്രാനുമതി
english summary;covid lockdown starts in kerala
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.