20 April 2024, Saturday

Related news

March 19, 2024
March 9, 2024
December 26, 2023
December 2, 2023
November 16, 2023
September 14, 2023
September 1, 2023
August 10, 2023
July 28, 2023
July 1, 2023

നാളെ മുതൽ തിയറ്ററുകള്‍ തുറക്കും​; സെപ്​റ്റംബറിൽ സ്​കൂളുകളും: ലോക്​ഡൗണിൽ കൂടുതൽ ഇളവുകളുമായി തമിഴ്​നാട്​ സർക്കാർ

Janayugom Webdesk
August 22, 2021 8:49 am

തമിഴ്‌നാട്ടില്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്​ തമിഴ്​നാട്​ സർക്കാർ.50 ശതമാനം സീറ്റുകള്‍ ഉപയോഗിച്ച്​ തിങ്കളാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ സർക്കാർ അനുമതി നൽകി. കോവിഡ്​ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന നിർദേശവും സർക്കാർ നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്​. ആദ്യ ഘട്ടത്തില്‍ 9 മുതല്‍ 12 വരെ ക്ലാസുകളായിരിക്കും തുറക്കുക. തുടർന്നുള്ള സാഹചര്യം വിലയിരുത്തി കൂടുതല്‍ ക്ലാസുകള്‍ തുറക്കുന്ന കാര്യം ആലോചിക്കാമെന്നാണ്​ സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. കൂടുതൽ ഇളവുകൾ നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്​. ടൂറിസം മേഖലയിലടക്കം കൂടുതൽ ഇളവ്​ നൽകിയേക്കും.
eng­lish summary;covid lock­down unlock in Tamilnadu
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.